വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണണം; മതത്തെ രാഷ്ട്രീയത്തിൽ കലർത്തുന്നത് ശരിയല്ല; മുഹമ്മദ് റിയാസ്

മതത്തെ രാഷ്ട്രീയത്തിൽ കലർത്തുന്നത് തെരെഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്താനുള്ള കുടില തന്ത്രമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.മുസ്‌ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനായി കസേരയിലിരിക്കുമ്പോൾ ഒരു വ്യക്തി വിമർശിക്കപ്പെടാൻ പാടില്ലേയെന്നാണ് മുഹമ്മദ് റിയാസ് ചോദിക്കുന്നത്.

author-image
Rajesh T L
New Update
LDF

മതത്തെ രാഷ്ട്രീയത്തിൽ കലർത്തുന്നത് തെരെഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്താനുള്ള കുടില തന്ത്രമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.മുസ്‌ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനായി കസേരയിലിരിക്കുമ്പോൾ  ഒരു  വ്യക്തി വിമർശിക്കപ്പെടാൻ പാടില്ലേയെന്നാണ് മുഹമ്മദ് റിയാസ് ചോദിക്കുന്നത്.മുസ്ലിം ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷ പദവിയിൽ  ഇരിക്കുന്ന ഘട്ടത്തിൽ സ്വാഭാവികമായും രാഷ്ട്രീയം പറയുന്ന സ്ഥിതിയുണ്ടാവും.അതൊരു പ്രത്യേക മതത്തിനെതിരെ  എങ്ങനെയാണ് മാറുക. 

1991ൽ ബേപ്പൂരിലും വടകരയിലും കോൺഗ്രസിനും ലീഗിനും ബിജെപിക്കും ഒരു സ്ഥാനാർഥിയായിരുന്നു.വടകരയിൽ അഡ്വക്കേറ്റ് രത്നസിങ് ആയിരുന്നെങ്കിൽ ബേപ്പൂരിൽ ഡോക്ടർ മാധവൻ  കുട്ടിയായിരുന്നു.ഡോക്‌ടർ മാധവൻ കുട്ടിയുടെ പ്രത്യേകത  അന്ന്  കേരളത്തിലെ  ഓരോ പഞ്ചായത്തിലും കർസേവ ചെയാൻ വേണ്ടി പോയ കർസേവകർ ഇഷ്ടികയുമായിട്ടാണ് ചെന്നത്.ബാബറി  മസ്ജിദ് തകർത്തതിന് രാമക്ഷേത്രം പണിയുന്നതിന് വേണ്ടിയായണ് ഇഷ്ടിക.ആ  ഇഷ്ടിക നൽകുന്ന പരിപാടിയെ ഇഷ്ടിക ധന യാത്രയെന്നാണ് വിശേഷിപ്പിച്ചത്.ആ  ഇഷ്ടിക ധന യാത്ര കോഴിക്കോട് മുതലക്കുളത്ത് ഉദഘാടനം ചെയ്തയാളാണ് ഡോക്ടർ മാധവൻ കുട്ടി.അത് കഴിഞ്ഞ് മാസങ്ങൾക്കു ശേഷം അദ്ദേഹം ബേപ്പൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസിന്റെയും ലീഗിന്റെയും പൊതു സ്ഥാനാർത്ഥിയായി മത്സരിച്ചു.അന്ന് മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനായിരുന്നത് ശിഹാബുദ്ധീൻ തങ്ങളാണ്.ശിഹാബ് തങ്ങൾ വീടുകൾ തോറും കയറിയിറങ്ങി 
പൊതുയോഗങ്ങളിലുൾപ്പടെ മാധവൻ കുട്ടിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചു.ശക്തമായ വിമർശനങ്ങളാണ് ഈ നിലപാടിനെതിരെ  ഉയർന്നത്. മുസ്ലിം ലീഗിൽ നിന്നും ഞങ്ങളുടെ ലീഡർഷിപ്പും ശക്തമായി ഇതിനെ എതിർത്തു.അന്ന് ശിഹാബ് തങ്ങൾ അസഹിഷ്ണതയോടു കൂടിയാണോ ഈ പ്രശ്നത്തെ കണ്ടതെന്ന ചോദ്യം മുഹമ്മദ് റിയാസ് ഉന്നയിക്കുന്നുണ്ട്.മാധവൻ കുട്ടിക്ക്  വേണ്ടി ശിഹാബ് തങ്ങൾ  വോട്ട് അഭ്യർത്ഥിച്ചപ്പോൾ ആരെങ്കിലും അതിശക്തമായി വിമർശിച്ചതിനെതിരെ ഇതൊരു മുസ്ലിം  മതത്തിനെതിരെയാണ് അതുകൊണ്ട് ഇത് പ്രശ്നമാകുമെന്ന് ആരെങ്കിലും പറഞ്ഞിരുന്നോ ? അന്നില്ലാത്ത അസഹിഷ്ണുത എന്തുകൊണ്ട് ഇന്ന് ഉണ്ടാകുന്നു എന്ന് മുഹമ്മദ് റിയാസ് ചോദിക്കുന്നു.

മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷ പദവിയിലിരുന്നുകൊണ്ട് ഒരാൾ രാഷ്ട്രീയം പറയുമ്പോൾ തീർച്ചയായും തിരിച്ചും പറയും.ഗോവിന്ദൻ മാഷ് എന്തൊക്കെ പറയുന്നു.സംസ്ഥാന സെക്രട്ടറി പദവിയിലിരിക്കുന്ന ഒരാൾ വിമർശന വിധേയമാകും,മുഖ്യമന്ത്രി കസേരയിലിരിക്കുന്നയാളും വിമർശന വിധേയമാകും ഏതൊരു രാഷ്ട്രീയ പാർട്ടിയിൽ  പ്രവർത്തിക്കുന്നവരും അതിന്റെ നേതൃത്വത്തിലുള്ളവരും ജനാതിപത്യ സംവിധാനം നിലനിൽക്കുന്ന കാലത്തോളം വിമർശിക്കക്കപ്പെടും.അത് സ്വാഭാവികമാണ്.അതിനെ അസഹിഷ്ണുതയോടു   കാണാൻ  പ്രേരിപ്പിക്കുന്ന നില രാഷ്ട്രീയത്തിൽ മതം കലർത്തലാണ്.അതൊരു മതത്തിനെതിരെയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് പ്രതിപക്ഷ നേതാവിൻറെതെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.ഇത് മതനിരപേക്ഷ ലജ്ജയോട് കൂടി കാണേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

kerala kerala politics P A Mohammed Riyas Sayyid Sadiq Ali Shihab Thangal minister mohammad riyas politics muhammed riyas mv govindan