ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിനയുടെ തുടർചികിത്സക്കായി ക്രൗഡ് ഫണ്ടിങ്ങുമായി ഹർഷിന സമര സമിതി

വയറിനുള്ളിൽ നിന്നും കത്രിക നീക്കം ചെയ്ത ഭാ​ഗത്ത് വേദന കടുത്തതോടെയാണ് ഹർഷിന വീണ്ടും വിദ​ഗ്ദ പരിശോധനയ്ക്ക് വിധേയയായത്. കത്രിക നീക്കം ചെയ്ത ഭാ​ഗത്തെ ​ഗ്രോത്ത് ഉണ്ടാവുകയും അത് നീക്കം ചെയ്യാൻ വീണ്ടും ശസ്ത്രക്രിയ ആവശ്യമായുണ്ടെന്നും പരിശോധന ഫലം ലഭിച്ചു.

author-image
Vishnupriya
New Update
harsheena

ഹർഷിന

Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഇരയായ ഹർഷിനയുടെ തുടർചികിത്സക്കായി ക്രൗഡ് ഫണ്ടിങ് ആരംഭിക്കാൻ ഹർഷിന സമര സമിതി. മേയ്-15 മുതലാണ് ക്രൗഡ് ഫണ്ടിങ്ങിന് തുടക്കമാവുക. ഹർഷിനയുടേയും സമരസമിതിഭാരവാഹികളുടേയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്കാണ് പണം സമാഹരിക്കുക. 

വയറിനുള്ളിൽ നിന്നും കത്രിക നീക്കം ചെയ്ത ഭാ​ഗത്ത് വേദന കടുത്തതോടെയാണ് ഹർഷിന വീണ്ടും വിദ​ഗ്ദ പരിശോധനയ്ക്ക് വിധേയയായത്. കത്രിക നീക്കം ചെയ്ത ഭാ​ഗത്തെ ​ഗ്രോത്ത് ഉണ്ടാവുകയും അത് നീക്കം ചെയ്യാൻ വീണ്ടും ശസ്ത്രക്രിയ ആവശ്യമായുണ്ടെന്നും പരിശോധന ഫലം ലഭിച്ചു. എന്നാൽ തുടർചികിത്സയ്ക്കായുള്ള ചിലവ് താങ്ങാൻ വയ്യാതായതോടെയാണ് ഹർഷിന സമര സമിതി ക്രൗഡ് ഫണ്ടിങ് തുടങ്ങാൻ തീരുമാനിച്ചത്. തുടർചികിത്സയുടെ ചിലവ് സർക്കാർ വഹിക്കണം എന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ആരോ​ഗ്യമന്ത്രിക്കും കത്തയയ്ക്കാനും ഹർഷിന സമര സമിതി തീരുമാനിച്ചിട്ടുണ്ട്.മേയ് അവസാനമാണ് ഹർഷിനയുടെ ശസ്ത്രക്രിയക്ക് തീയതി തീരുമാനിച്ചിരിക്കുന്നത്.

harshina crowd funding