കുസാറ്റ്: അസിസ്റ്റന്റ് പ്രൊഫസ്സർ ഒഴിവ്

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസ്സർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

author-image
Shyam Kopparambil
New Update
job

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസ്സർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. നെറ്റ്/സിഎസ്ഐആറോടുകൂടി സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പിഎച്ച്ഡി, സ്റ്റാറ്റിസ്റ്റിക്കൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള കമ്പ്യൂട്ടർ പ്രോഗ്രാമിങ് പരിഗജ്ഞാനമുള്ളവർക്ക് ആഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 15ന് മുൻപായി https://recruit.cusat.ac.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷയും, യോഗ്യത, പ്രവൃത്തിപരിചയം, സംവരണം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പും ബയോഡാറ്റ എന്നിവ രജിസ്ട്രാര്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കൊച്ചി -22' എന്ന വിലാസത്തില്‍ ജൂലൈ 21 ന് മുൻപായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484-2862471 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

cusat job opportunities