/kalakaumudi/media/media_files/2025/01/31/gCMKjxeJ8SrRlxkX9L30.jpg)
കൊച്ചി: പൂത്തോട്ട ശ്രീ നാരായണ ലോ കോളേജിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്റർ ലോ കോളേജ് ഫുട് ബോൾ ടൂർണ്ണമെന്റിൽ കുസാറ്റ് ലോ കോളേജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി, ഭാരത് മാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് റണ്ണേഴ്‌സ് ആയി.
ഇന്നലെ രാവിലെ കോളേജ് സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന മത്സരങ്ങൾ പൂത്തോട്ട എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് അനില സാബു ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഡോ കെ ആർ രഘുനാഥൻ അധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം1103 സെക്രട്ടറി കെ.കെ അരുണ്‍കാന്ത്, കോളേജ് അക്കാദമിക് കോർഡിനേറ്റർ സുരേഷ് എം വേലായുധൻ, വൈസ് പ്രിൻസിപ്പൽ ഡോ.സിന്ധു സോമൻ,ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകൻ ജി.ശരത് ഗോകുൽ എന്നിവർ സംസാരിച്ചു.തുടർന്ന് കോളേജ് പ്രിൻസിപ്പൽ കിക്കോ ഓഫ് ചെയ്തതോടെ മത്സരങ്ങൾ ആരംഭിച്ചു .കേരളത്തിലെ പ്രമുഖരായ 16 ലോ കോളേജ് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ മികച്ച കളിക്കാരനായി കുസാറ്റിലെ ഈശ്വർ ,ടോപ് സ്‌കോററായി കുസാറ്റിലെ അനന്തു ശ്യാം ,ബെസ്റ്റ് ഡിഫൻഡർ ആയി പൂത്തോട്ട എസ്.എൻ ലോ കോളേജിലെ ഇമ്മാനുവൽ, ബെസ്റ്റ് ഗോൾ കീപ്പറായി ആയി ഭാരത് മാതാ ലീഗല്‍ സ്റ്റഡീസിലെ. ഗോഡ്വിന്‍ എന്നിവരെ തിരഞ്ഞെടുത്തു.വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും കോളേജ് പ്രിൻസിപ്പൽ ,എസ്.എസ് കോളേജിലെ കായിക മേധാവി വി.കെ ബിജു മോൻ എന്നിവർ നിർവഹിച്ചു.