കസ്റ്റംസ് ഓഫീസറും കുടുബവും ആത്മഹത്യ ചെയ്ത നിലയിൽ

മൃതദേഹങ്ങള്‍ക്ക് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. എന്താണ് കൂട്ട ആത്മഹത്യയിലേക്കുള്ള കാരണമെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി തൃക്കാക്കര പൊലീസ് അറിയിച്ചു.

author-image
Prana
New Update
suicide

കൊച്ചി:കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിനകത്ത് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത് കൂട്ട ആത്മഹത്യയെന്ന് സംശയം.ജിഎസ്ടി അഡീഷണല്‍ കമ്മീഷണര്‍ മനീഷ് വിജയ്, സഹോദരി ശാലിനി തുടങ്ങിയവരുടെ മൃതദേഹങ്ങളാണ് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിനകത്ത് നിന്ന് കണ്ടെത്തിയത്.കസ്റ്റംസ് ക്വാട്ടേഴ്‌സിന്റെ അടുക്കളയില്‍ തുങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ഒരാഴ്ചയായി ഝാര്‍ഖണ്ഡ് സ്വദേശിയായ മനീഷ് വിജയ് സർവീസിൽ നിന്ന് അവധിയെടുത്തിരിക്കുകയായിരുന്നു.മനീഷ് വിജയ് അവധി കഴിഞ്ഞിട്ടും തിരികെ ജോലിയില്‍ പ്രവേശിക്കാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ അടച്ചിട്ട വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ ജനല്‍ തുറന്നു നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കുടുംബത്തെ കണ്ടെത്തിയത്. തുടര്‍ന്ന് സഹപ്രവർത്തകർ തൃക്കാക്കര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ക്ക് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. എന്താണ് കൂട്ട ആത്മഹത്യയിലേക്കുള്ള കാരണമെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി തൃക്കാക്കര പൊലീസ് അറിയിച്ചു.

customs change