ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ  സൈബര്‍ ആക്രമണം

പൊതുസ്ഥലങ്ങളിലെ അനധികൃത ഫ്‌ലക്‌സ് ബോര്‍ഡുകളും, കൊടി തോരണങ്ങളും നീക്കം ചെയ്യണമെന്ന ഹൈക്കോടതി നിര്‍ദേശം പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് എതിരെ പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടിരുന്നു.

author-image
Athira Kalarikkal
New Update
justice devan

Justice Devan Ramachandran

കൊച്ചി: കേരള ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രനെതിരെ സൈബര്‍ ആക്രമണം നടന്ന സംഭവത്തില്‍ പൊലീസ് കേസ് എടുത്തു. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ കുളത്തൂര്‍ ജയ്‌സിങ് നല്‍കിയ പരാതിയിലാണ് കൊച്ചി സൈബര്‍ ക്രൈം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. അസിസ്റ്റന്റ് കമ്മീഷണര്‍ എം.കെ. മുരളിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസ് അന്വേഷിക്കും.

പൊതുസ്ഥലങ്ങളിലെ അനധികൃത ഫ്‌ലക്‌സ് ബോര്‍ഡുകളും, കൊടി തോരണങ്ങളും നീക്കം ചെയ്യണമെന്ന ഹൈക്കോടതി നിര്‍ദേശം പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് എതിരെ പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടിരുന്നു. പിന്നാലെ നടപടികള്‍ തുടങ്ങിയതോടെയാണ് സൈബര്‍ ഇടങ്ങളില്‍ ജഡ്ജിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി പലരും വരുന്നത്.  അപകീര്‍ത്തിപ്പെടുത്തല്‍, കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

 സൈബര്‍ ആക്രമണം നടത്തുന്നത് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് തടയണമെന്നുള്ള പരാതിയില്‍ അടിയന്തിര നടപടികള്‍ക്ക് സംസ്ഥാന പോലീസ് ആസ്ഥാനം നിര്‍ദ്ദേശിച്ചതിന് പുറമേ ജഡ്ജിക്ക് എതിരെ സൈബര്‍ ആക്രമണം നടത്തിയതിന് കേസ് എടുക്കണമെന്ന് കൊച്ചി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്.

kerala high court cyber attack judge