ആര്‍സിസിയിലെ വൈറസ് ബോംബ്

വിദേശ സൈബര്‍ ആക്രമണമെന്നാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ മനസ്സിലാക്കാനായത്. ഈ നിഗമനത്തില്‍ തന്നെയാണ് ആര്‍.സി.സി അധികൃതരും. അട്ടിമറിക്കപ്പെട്ട ചിക്തിസാ രേഖകള്‍ തിരിച്ചു പിടിക്കാന്‍ ഹാക്കര്‍മാരേക്കാള്‍ വലിയ കമ്പ്യൂട്ടര്‍ വിദഗ്ദ്ധരെ എത്തിക്കേണ്ടിടത്ത്, ആര്‍.സി.സി പകച്ചു നില്‍ക്കുകയാണോ എന്ന സംശയം സ്വാഭാവികമായും ഉണ്ടാകുന്നുണ്ട്.

author-image
Rajesh T L
New Update
rrrr

r c c trivandrum

Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 2.75ലക്ഷം രോഗികള്‍ പ്രതിവര്‍ഷം ആശ്രയിക്കുന്ന സ്ഥാപനമാണ് തിരുവനന്തപുരത്തെ റീജേണല്‍ കാന്‍സര്‍ സെന്റര്‍. 2,58,000 പേര്‍ തുടര്‍ ചികിത്സയ്ക്കെത്തുന്നുമുണ്ട്. കാന്‍സര്‍ രോഗികളുടെ ആരോഗ്യ രേഖകളും ലബോറട്ടറി ഫലവുമെല്ലാം ഹാക്ക് ചെയ്ത് ചികിത്സയും തുടര്‍പരിശോധനകളുമെല്ലാം അട്ടിമറിക്കാന്‍ ശ്രമം നടന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്.

ഇപ്പോഴിതാ സൈബര്‍ ആക്രമണത്തിന് ഹാക്കര്‍മാര്‍ ഉപയോഗിച്ചിരിക്കുന്നത് ഒരു വൈറസ് ബോംബാണെന്നുള്ള ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. ആര്‍.സി.സിയിലേക്ക് ഹാക്കര്‍മാര്‍ ഒരു ഇ മെയിലിലൂടെയാണ് ഈ വൈറസ് ബോംബ് അയച്ചിരിക്കുന്നത്. സെര്‍വറുകളെല്ലാം ഹാക്ക് ചെയ്തിട്ട് മൂന്നാഴ്ചയോളം എത്താറായി. സെര്‍വറുകള്‍ തകര്‍ത്തവരെ കുറിച്ചുള്ള യാതൊരു അറിവുമില്ലാതെ പൊലീസും, പ്രശ്‌നം പരിഹരിക്കാന്‍ പ്രതിവിധി കാണാതെ ആര്‍.സി.സിയും വലയുകയാണ്.

വിദേശ സൈബര്‍ ആക്രമണമെന്നാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ മനസ്സിലാക്കാനായത്. ഈ നിഗമനത്തില്‍ തന്നെയാണ് ആര്‍.സി.സി അധികൃതരും. അട്ടിമറിക്കപ്പെട്ട ചിക്തിസാ രേഖകള്‍ തിരിച്ചു പിടിക്കാന്‍ ഹാക്കര്‍മാരേക്കാള്‍ വലിയ കമ്പ്യൂട്ടര്‍ വിദഗ്ദ്ധരെ എത്തിക്കേണ്ടിടത്ത്, ആര്‍.സി.സി പകച്ചു നില്‍ക്കുകയാണോ എന്ന സംശയം സ്വാഭാവികമായും ഉണ്ടാകുന്നുണ്ട്.

രോഗികളുടെ വിവരങ്ങളും റേഡിയേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ സോഫ്റ്റ് വെയര്‍ ഉള്‍പ്പെട്ട പതിനാലോളം സെര്‍വറുകളാണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. സോഫ്റ്റ് വെയര്‍ ഓഡിറ്റിന് ശേഷം സോഫ്റ്റ് വെയര്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലു വീണ്ടും തകരാറിലായെന്നാണ് പറയുന്നത്.

അതിന് ശേഷം സോഫ്റ്റ് വെയര്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് വിഷയത്തെ ഗൗരവമാക്കുന്നത്. സൈബര്‍ പൊലീസും ഐ.ടി ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടിമും 20 ലക്ഷം വരുന്ന ഡാറ്റ റിക്കവര്‍ ചെയ്തുവെന്നാണ് വിവരം. അതേസമയം, 80 ലക്ഷത്തോളം വരുന്ന രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നും സംശിക്കുന്നുണ്ട്. സോഫ്റ്റ് വെയര്‍ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

ഇമെയില്‍ തുറക്കപ്പെട്ട ശേഷം രോഗികള്‍ക്ക് റേഡിയേഷന്‍ നടത്തുന്ന സോഫ്റ്റ്വെയറിലും തുടര്‍ ചികിത്സയ്ക്കായി 20 ലക്ഷത്തിലേറെ രോഗികളുടെ ആരോഗ്യ വിവരങ്ങളടക്കം സൂക്ഷിച്ചിട്ടുള്ള രണ്ട് പ്രധാന സെര്‍വറുകളിലും വൈറസ് ആക്രമണം ഉണ്ടാവുകയായിരുന്നു. ആര്‍.സി.സിയിലെ അര്‍ബുദ ചികിത്സയും രോഗികള്‍ക്കുള്ള റേഡിയേഷനും അട്ടിമറിക്കുക എന്നത് തന്നെയാണ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടത്. റേഡിയേഷന്‍ സോഫ്റ്റ് വെയര്‍ അപ്ലോഡ് ചെയ്തിട്ടുള്ള സെര്‍വറുകള്‍ ആക്രമിച്ചത് രോഗികള്‍ക്ക് തെറ്റായ റേഡിയേഷനിലൂടെ അപകടമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണെന്ന് പൊലീസ് സംശയിക്കുന്നത്.

ലക്ഷക്കണക്കിനു രോഗികളുടെ ശസ്ത്രക്രിയ, റേഡിയേഷന്‍, പത്തോളജി ഫലം എന്നിവയെല്ലാം സൂക്ഷിച്ചിരിക്കുന്ന സെര്‍വറുകളാണ് ആക്രമിക്കപ്പെട്ടത്. അതേസമയം കഴിഞ്ഞ 9ന് പൊലീസ് എടുത്തിരിക്കുന്ന എഫ്.ഐ.ആറില്‍ ഞഇഇയുടെ സെര്‍വറുകള്‍ ഹാക്ക് ചെയ്തവരെ കുറിച്ചു പറഞ്ഞിരിക്കുന്നത് പ്രതി, 'ആരോ' എന്നാണ്.

rcc trivandrum