/kalakaumudi/media/media_files/2026/01/03/cyber-2026-01-03-12-18-15.jpg)
കൊച്ചി : ഷെയർ ട്രേഡിംഗിലൂടെ അധിക വരുമാനം വാഗ്ദാനം ചെയ്തത് 5.32 ലക്ഷം തട്ടിപ്പ് നടത്തിയ സംഭവത്തിൽ പോലീസ് കേസ് എടുത്തു. രാമേശ്വരം സ്വദേശിനി ശീതൾ നൽകിയ പരാതിയിലാണ് കൊച്ചി സൈബർ പോലീസ് കേസ് എടുത്തത്.ഓൺ ലൈൻ ട്രേഡിംഗ് നടത്തിയാൽ ഉയർന്ന ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് ഇൻസ്റ്റാ ഗ്രാം അക്കൌണ്ടിൽ പരസ്യം പോസ്റ്റ് ചെയ്ത് വിശ്വസിപ്പിച്ച് +44 3300010315 എന്ന നമ്പറിലുള്ള വാട്ട്സാപ്പ് മുഖാന്തിരം 2024 സെപ്റ്റംബർ 24 മുതൽ 2025മെയ് 1 വരെയുള്ള കാലയളവിൽ 18 തവണകളിലായി 5.32.285/-രൂപ പ്രതികൾ ആവശ്യപ്പെട്ട അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യിച്ചു .പിന്നീട് ലാഭവിഹിതമോ പണമോ കിട്ടാതായതോടെ പോലിസിനെ സമീപിക്കുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
