2025 ലെ സൈബർ തട്ടിപ്പ്; കേരളത്തിൽ കുടുങ്ങിയവർ 42,500 നഷ്ടമായത് 814 കോടി രൂപ

2025 ൽ കേരളത്തിൽ സൈബർ തട്ടിപ്പിനിരയായ 42,500 പേർക്ക് ആകെ നഷ്ടമായത് 814 കോടി രൂപ. നിക്ഷേപ ട്രേഡിങ് തട്ടിപ്പിലൂടെ മാത്രം 413 കോടി നഷ്ടപ്പെട്ടു.

author-image
Devina
New Update
siber

തിരുവനന്തപുരം: 2025 ൽ കേരളത്തിൽ സൈബർ തട്ടിപ്പിനിരയായ 42,500 പേർക്ക് ആകെ നഷ്ടമായത് 814 കോടി രൂപ. നിക്ഷേപ ട്രേഡിങ് തട്ടിപ്പിലൂടെ മാത്രം 413 കോടി നഷ്ടപ്പെട്ടു.

2024 മുതൽ 41,430 പേർ തട്ടിപ്പിനിരയായപ്പോൾ 764 കോടി രൂപ നഷ്ടമായിരുന്നു. 44 കോടി രൂപ വെർച്വൽ അറസ്റ്റ് ഇനത്തിലും  തട്ടിയെടുത്തു.

രാജ്യത്ത് ഏറ്റവും കൂടുതൽ പണം ഒരാൾക്ക് നഷ്ടമായതും കേരളത്തിൽ തന്നെ. കൊച്ചി സ്വദേശിയായ വ്യവസായിക്ക് 25 കോടി രൂപ നഷ്ടപ്പെട്ടു.

തൊഴിൽ പരസ്യത്തട്ടിപ്പിൽ കുടുങ്ങിയും മലയാളിക്ക് 105 കോടി രൂപ പോയി. 2025 ൽ രാജ്യത്ത് നിന്ന് 20,000 കോടി രൂപയാണ് ഇത്തരത്തിൽ നഷ്ടമായത്.

 ചൈനയിലേക്കാണ് ക്രിപ്‌റ്റോ കറൻസി വഴി കൂടുതൽ പണവും പോയതെന്നും കേന്ദ്രഏജൻസികൾ പറയുന്നു. ഇതിൽ 77% നിക്ഷേപ തട്ടിപ്പിലൂടെയാണ് നഷ്ടമായത്.

 ധനമന്ത്രിയുടെയും സെബി മേധാവിയുടെയും വൻകിട കമ്പനി ഉടമകളുടെയും എഐ വിഡിയോ കണ്ടാണ് പലരും വീണുപോയത്. രാജ്യത്താകമനം വെർച്വൽ അറസ്റ്റിലൂടെ 2025 ൽ 300 കോടിയാണ് തട്ടിപ്പു സംഘം നേടിയത്.