സംസ്ഥാനത്ത് സൈബർ തട്ടിപ്പുകൾ പെരുകുന്നു

ട്രേഡിങ് വെബ് സൈറ്റുകളിൽ നിരീക്ഷണം ശക്തമാക്കി സൈബർ പോലീസ്. സംസ്ഥാനത്ത് ഈ അടുത്തകാലത്ത് വ്യാജ ട്രേഡിങ് വെബ് സൈറ്റുകൾ വഴി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പികളാണ് നടക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തിലാണ് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ നിരീക്ഷണം ശക്തമാക്കിയത്.

author-image
Shyam
New Update
cyber se

ശ്യാംകൊപ്പറമ്പിൽ

കൊച്ചി: എത്ര ബോധവൽക്കരിച്ചാലും പഠിക്കാത്തവരാണ് മലയാളികൾ.ഓൺലൈൻ തട്ടിപ്പുകൾ സംബന്ധിച്ച് സർക്കാർ നിരവധി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമ്പോഴും,തങ്ങൾക്ക് അതൊന്നും വരില്ലെന്ന ഉറച്ച ബോധത്തിലാണ് മലയാളുകളിൽ ഏറെയും,എളുപ്പത്തിൽ എങ്ങനെ പണം ഉണ്ടാക്കാമെന്ന ചിന്തകളാണ് തട്ടിപ്പ് സംഘങ്ങൾ മുതലെടുക്കുന്നത്.ഓരോ വർഷം കഴിയുമ്പോഴും  സംസ്ഥാനത്ത് സൈബർ തട്ടിപ്പ് കേസുകളിൽ വൻ വർദ്ധന അത് ചുണ്ടിക്കാട്ടുന്നു.ഒരുകാലത്ത്  ചെറിയ ചെറിയ തട്ടിപ്പുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂയെങ്കിൽ എന്നതല്ല അവസ്ഥ. കോടിക്കണക്കിനു രൂപയാണ് കേരളത്തിൽ നിന്നും പ്രതിമാസം ഈ സംഘം തട്ടിച്ചെടുക്കുന്നത്.രാജ്യ സുരക്ഷക്ക് ഭീഷണിയാവുന്ന തരത്തിൽ കോടികളുടെ കള്ളപ്പണ ഇടപാടുകളാണ് ഈ തട്ടിപ്പ് . എന്നാൽ കേരളത്തിലെ വിവിധ ജില്ലകളിലെ ചെറുപ്പക്കാരെ  ഏജന്റുമാരാക്കി മാറ്റി ഏവരുടെയും,ബന്ധുക്കളുടെയും പേരിൽ ബാങ്ക് അക്കൗണ്ട് എടുത്ത് അതിലൂടെ പണം അന്വേഷണം വന്നാലും പ്രതികളാവുക ഈ അക്കൗണ്ടുടമകളാണ്.

# ട്രേഡിങ്വെബ്സൈറ്റുകളിൽനിരീക്ഷണംശക്തമാക്കി

ട്രേഡിങ്വെബ്സൈറ്റുകളിൽനിരീക്ഷണംശക്തമാക്കിസൈബർപോലീസ്. സംസ്ഥാനത്ത്അടുത്തകാലത്ത്വ്യാജട്രേഡിങ്വെബ്സൈറ്റുകൾവഴികോടിക്കണക്കിന്രൂപയുടെതട്ടിപ്പികളാണ്നടക്കുന്നത്.ഇതിന്റെഅടിസ്ഥാനത്തിലാണ്സമൂഹമാധ്യമങ്ങളിൽഉൾപ്പടെനിരീക്ഷണംശക്തമാക്കിയത്.

വർഷം- കേസുകൾ


2020 - 426

2021 - 626

2022 - 773

2023 - 3295

2024 - 3581

2025 - 2320 (നവംബർവരെ)

Cyber Crimes