തിരുവനന്തപുരം : കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.തെക്കല്‍ ഗുജറാത്തില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്.അടുത്ത 24 മണിക്കൂറിനുളളില്‍ ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പറിയിച്ചു.മറ്റൊരു ചക്രവാതച്ചുഴി ബംഗാള്‍ ഉള്‍ക്കടലിനുമുകളില്‍ സ്ഥിതിചെയ്യുന്നുണ്ട്.കേരളത്തില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്.ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.എല്ലാ ജില്ലകളിലും ഇന്ന് ശക്തമായ മഴ തുടരും.വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നുണ്ട്.നാളെ മുതല്‍ മഴയുടെ തീവ്രത കുറയും.ഇന്ന് നാല് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് ഉള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
ചക്രവാതചുഴി 24 മണിക്കൂറിനുളളില്‍ ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യത
അടുത്ത 24 മണിക്കൂറിനുളളില്‍ ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പറിയിച്ചു.മറ്റൊരു ചക്രവാതച്ചുഴി ബംഗാള്‍ ഉള്‍ക്കടലിനുമുകളില്‍ സ്ഥിതിചെയ്യുന്നുണ്ട്.കേരളത്തില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്.
New Update