ഡിസി ബുക്‌സ് ബാലസാഹിത്യ നോവല്‍ പുരസ്‌കാരം വി. സുരേഷ് കുമാറിന്

കോഴിക്കോട് ബീച്ചില്‍ നടന്ന, കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ, ചില്‍ഡ്രന്‍സ് കെഎല്‍എഫ് വേദിയില്‍ വച്ച് എഴുത്തുകാരന്‍ വീരാന്‍കുട്ടിയാണ് വിജയിയെ പ്രഖ്യാപിച്ചത

author-image
Rajesh T L
New Update
award

സുരേഷ് കുമാറിന് എം മുകുന്ദന്‍ പുരസ്‌കാരം സമ്മാനിക്കുന്നു

Listen to this article
0.75x1x1.5x
00:00/ 00:00

ഡിസി ബുക്‌സ് നടത്തിയ ബാലസാഹിത്യ നോവല്‍ മത്സരത്തില്‍, സുരേഷ് കുമാര്‍ വി രചിച്ച 'സുബേദാര്‍ ചന്ദ്രനാഥ് റോയ'് എന്ന നോവലിന് പുരസ്‌കാരം. കോഴിക്കോട് ബീച്ചില്‍ നടന്ന, കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ, ചില്‍ഡ്രന്‍സ് കെഎല്‍എഫ് വേദിയില്‍ വച്ച് എഴുത്തുകാരന്‍ വീരാന്‍കുട്ടിയാണ് വിജയിയെ പ്രഖ്യാപിച്ചത്. എം മുകുന്ദന്‍ പുരസ്‌കാരം സമ്മാനിച്ചു. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

malayayalam literature kerala