ആലപ്പുഴ: ഒന്നര മാസത്തെ വേതനം ലഭിയ്ക്കതെ വലഞ്ഞ് കെ എസ് ആര്‍ ടി സിയിലെ താല്‍ക്കാലിക ജീവനക്കാര്‍. കണ്ടക്ടര്‍, ഡ്രൈവര്‍, ടിക്കറ്റ് ആന്റ് ക്യാഷ് വിഭാഗങ്ങളിലാണ് ജോലിയുള്ളത്. ദിവസവേതനമാണ് കിട്ടാതെ ഇവര്‍ക്ക് മുടങ്ങുന്നത്. ചിലര്‍ പത്തു വര്‍ഷത്തോളമായി ഇങ്ങനെ ജോലി ചെയ്യുന്നു. 715 രൂപയാണ് എട്ടു മണിക്കൂര്‍ ജോലിക്കുള്ള ദിവസ വേതനം.
താല്‍ക്കാലിക ജീവനക്കാരെ സ്ഥിരമായി കെ എസ് ആര്‍ ടി സി അവഗണിക്കുന്നു എന്ന് നിരന്തരം ആക്ഷേപം ഉയരുന്നുണ്ട്. എവിടെ നിന്നും കൃത്യമായ മറുപടി കിട്ടുന്നില്ല എന്ന് ജീവനക്കാര്‍ പറയുന്നു. ഫെബ്രുവരി വരെയുള്ള വേതനം ഈയടുത്ത് നല്കിയിരുന്നു. വേതനത്തിനു പുറമെ കലക്ഷന്‍ ബാറ്റയും, ഡ്യൂട്ടി സറണ്ടര്‍ ആനുകൂല്യങ്ങളും മുടങ്ങി. വിഷു- ഈസ്റ്റര്‍ സമയത്ത് വന്ന ഈ പ്രതിസന്ധി തൊഴിലാളികളെ ആകെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.