ദലിത് വിദ്യാര്‍ഥിനിക്ക് പീഡനം; ഒരാള്‍ കൂടി അറസ്റ്റില്‍

പത്തനംതിട്ട 11, ഇലവുംതിട്ട 17, പന്തളം 1, മലയാലപ്പുഴ 1. പിടിയിലായവരുടെ കൂട്ടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 5 പേരും ഉള്‍പ്പെടുന്നു. സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കി

author-image
Prana
New Update
pathanamthitta rape

 ദളിത് വിദ്യാര്‍ഥിനിയായ കായിക താരത്തെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പത്തനംതിട്ട ഇലവുംതിട്ട കേസിലെ പ്രതി വി എസ് അരുണ്‍ (25) ആണ് അറസ്റ്റിലായത്. ഇതോടെ 60 പേര്‍ പ്രതി പട്ടികയിലുള്ള കേസില്‍ 57 പേര്‍ അറസ്റ്റിലായത്. ഇനിവിദേശത്തുള്ള രണ്ടുപേരും ജില്ലയ്ക്ക് പുറത്തുള്ള ഒരാളുമാണ് അറസ്റ്റിലാകാനുള്ളത്. പ്രത്യേകഅന്വേഷണസംഘത്തിന്റെ മികവാണ് 57 പേരെ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യാന്‍ സഹായച്ചതെന്ന് ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാര്‍ പറഞ്ഞു. ഇലവുംതിട്ട പോലീസ് ഈമാസം 10 മുതല്‍ 14 വരെ രജിസ്റ്റര്‍ ചെയ്തത് 17 കേസുകളാണ്, ഇതില്‍ ആകെ 25 പ്രതികളാണുള്ളത്. തിരുവനന്തപുരം റേഞ്ച് ഡി ഐ ജി അജിതാ ബേഗം മേല്‍നോട്ടം വഹിക്കുന്ന അന്വേഷണത്തിനു ജില്ലാ പോലീസ് മേധാവിയാണ് നേതൃത്വം നല്‍കുന്നത്. ജില്ലയിലെ നാല് സ്റ്റേഷനുകളിലായി ആകെ 30 കേസുകളാണ് വിദ്യാര്‍ഥിനിയുടെ മൊഴിപ്രകാരം രജിസ്റ്റര്‍ ചെയ്തത്. പത്തനംതിട്ട 11, ഇലവുംതിട്ട 17, പന്തളം 1, മലയാലപ്പുഴ 1. പിടിയിലായവരുടെ കൂട്ടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 5 പേരും ഉള്‍പ്പെടുന്നു. സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കി, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് സംഘത്തിന്റെ നീക്കം.

dalit