കൊച്ചിയിലെ നൃത്ത പരിപാടി; നഗരസഭ ഹെൽത്ത് ഇൻസ്പെക്‌ടർക്ക് സസ്പെൻഷൻ

ഗിന്നസ് റോക്കോർഡിന്റെ  പേരിൽ കൊച്ചിയിൽ നടത്തിയ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എം.എൽ.എയ്ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്‌ടർക്ക് സംസ്പെൻഷൻ.

author-image
Shyam Kopparambil
New Update
d

 

# ഹെൽത്ത് ഇൻസെപെക്‌ടർ എം.എൻ. നിതയ്ക്കെതിരേയാണ് നടപടി


കൊച്ചി: ഗിന്നസ് റോക്കോർഡിന്റെ  പേരിൽ കൊച്ചിയിൽ നടത്തിയ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എം.എൽ.എയ്ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്‌ടർക്ക് സംസ്പെൻഷൻ. ഹെൽത്ത് ഇൻസെപെക്‌ടർ എം.എൻ. നിതയ്ക്കെതിരേയാണ് നടപടി. വീഴ്ചയിൽ സെക്രട്ടറിയോട് അന്വേഷണത്തിനും നിർദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ പരിപാടി സംഘടിപ്പക്കുമ്പോൾ പിപിആർ ലൈസൻസ് വേണം. അതിന് നഗരസഭയുടെ റവന്യൂ, ഹെൽത്ത്, എൻജിനീയറിങ് വിഭാഗങ്ങളുടെ അനുമതി വേണം. പരിപാടിയുടെ സംഘാടകർ തലേദിവസമാണ് അനുമതിക്കായി ഹെൽത്ത് ഇൻസ്പക്ടറെ സമീപിച്ചത്. പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ലാത്ത പരിപാടിയാണെന്നും സാംസ്കാരിക പരിപാടി മാത്രമാണെന്നും സംഘാടകർ ഹെൽത്ത് ഇൻസ്പെക്ടറെ അറിയിച്ചു. താൻ ഇടപെടേണ്ട ആവശ്യമില്ലെന്ന് ഹെൽത്ത് ഇൻസ്പെക്ടർ മറുപടി നൽകി. എന്നാൽ ഈക്കാര്യം മേയറേയോ, സെക്രട്ടറിയേയോ മറ്റ് മേലധികാരികളേയോ അറിയിച്ചില്ലെന്ന കണ്ടെത്തിയതിന്റെ അടിസ്ഥാത്തിലാണ് ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തത്.

kochi corporation kaloor stadium Uma Thomas MLA