ശബരിമലയിലെ അനിയന്ത്രിതമായ തിരക്ക് മൂലം ദർശന സമയം നീട്ടി

പൊലീസിന്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീർത്ഥാടകർ മറികടന്നിരിക്കുന്ന സ്ഥിതി​ഗതിയിലേക്ക് എത്തിയിരിക്കുകയാണ്.

author-image
Devina
New Update
sabarimala thirakk

ശബരിമലയിലെ നിയന്ത്രണാധീതമായ ഭക്തജന തിരക്കുമൂലം ദർശന സമയം നീട്ടി .  നിലവിലെ സ്ഥിതി ഭയാനകമാണെന്നും തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു .

പമ്പയിലേക്കുള്ള അയ്യപ്പഭക്തരുടെ വരവ് നിയന്ത്രിക്കുന്നതിനാവശ്യമായ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു പോലീസ് ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു . 

പൊലീസിന്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീർത്ഥാടകർ മറികടന്നിരിക്കുന്ന സ്ഥിതി​ഗതിയിലേക്ക് എത്തിയിരിക്കുകയാണ്.

മുൻ വർഷങ്ങളിൽ നിലവിലുണ്ടായിരുന്ന, ബാരിക്കേഡ് വെച്ചുള്ള നിയന്ത്രണ സംവിധാനം ഇത്തവണ നിലയ്ക്കലിൽ ഏർപ്പെടുത്തിയിട്ടില്ല. അതാണ് തീർത്ഥാടകരുടെ തിക്കിനും തിരക്കിനും പ്രധാന കാരണം.