/kalakaumudi/media/media_files/2026/01/21/vellayani-2026-01-21-13-26-58.jpg)
നേമം: വെള്ളായണി ദേവീക്ഷേത്രത്തിൽ കാളിയൂട്ട് ഉത്സവത്തിന് നാൾ കുറിച്ചു. അടുത്തമാസം 15 ന് തങ്കത്തിരുമുടി പുറത്തെഴുന്നള്ളിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും.
ഏപ്രിൽ 23 ന് പകൽ നടക്കുന്ന നിലത്തിൽപ്പോരോടെ ഉത്സവം സമാപിക്കും.
16 ന് പുലർച്ചെ പള്ളിച്ചൽ ദിക്ക്ബലിക്കെഴുന്നള്ളത്ത് 25 ന് രാത്രി 7 ന് കളങ്കാവൽ, 26 ന് രാത്രി കല്ലിയൂർ ദിക്കുബലിക്കെഴുന്നള്ളത്ത് മാർച്ച് 8 രാത്രി 7 ന് കളങ്കാവൽ, 9 ന് രാത്രി പാപ്പനംകോട് ദിക്കുബലിക്കെഴുന്നള്ളത്ത്,
19 ന് രാത്രി 7 ന് കളങ്കാവൽ, 21 ന് രാവിലെ 10.30 ന് അശ്വതി പൊങ്കാല, 22 ന് രാത്രി കോലിയക്കോട് ദിക്കുബലിക്കെഴുന്നള്ളത്ത്, 27 ന് രാത്രി 7 ന് നേമം കച്ചേരിനട എഴുന്നള്ളത്ത് 30 ന് രാത്രി 7 ന് കളങ്കാവൽ,
ഏപ്രിൽ 6 ന് രാത്രി 7 ന് കളങ്കാവൽ, 10 ന് ഉച്ചയ്ക്ക് 1 ന് കളങ്കാവൽ, 14 ന് രാവിലെ 10.15 ന് കൊടിയേറ്റ്, 22 ന് രാത്രി 10.15 ന് പറണേറ്റ്, 23 ന് രാവിലെ 7 ന് നിലത്തിൽപോര്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
