സ്വർണാഭരണം മോഷ്ടിക്കാനായി മകളും കാമുകനും ചേർന്ന് അമ്മയെ കൊലപ്പെടുത്തി .കൊലപാതകമെന്ന് തെളിഞ്ഞത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ

തങ്കമണിയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ ക്രൂരമായ കൊലപാതകം ഇവർ നടത്തിയത്..തങ്കമണിയുടെ ഏക മകളായ സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് .നിതിൻ അവിവാഹിതനാണ് .

author-image
Devina
New Update
thankamani murder

തൃശൂർ: അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകളും ആൺ സുഹൃത്തും പിടിയിൽ.

 മുണ്ടൂർ സ്വദേശി തങ്കമണി (75)യുടെ കൊലപാതകത്തിൽ മകൾ സന്ധ്യയും കാമുകൻ നിധിനുമാണ് അറസ്റ്റിലായത്.

കഴിഞ്ഞ ശനിയാഴ്ചയാണ് തങ്കമണി കൊല്ലപ്പെട്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്.

അമ്മ തലയടിച്ചു വീണു മരിച്ചുവെന്നാണ് സന്ധ്യ ആദ്യം പറഞ്ഞത്.

എന്നാൽ പോസ്റ്റുമോർട്ടത്തിൽ സത്യം വെളിച്ചത്തു വന്നു.

 45കാരിയായ സന്ധ്യയും ഇവരുടെ കാമുകനും അയൽവാസിയുമായ 27കാരൻ നിധിനും ചേർന്നാണ് കൊല നടത്തിയത്.

 തങ്കമണിയെ തലയ്ക്കടിച്ചു കൊന്ന ശേഷം മൃതദേഹം രാത്രി പറമ്പിൽ കൊണ്ടിടുകയായിരുന്നു.

തങ്കമണിയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ ക്രൂരമായ കൊലപാതകം ഇവർ നടത്തിയത്

.തങ്കമണിയുടെ ഏക മകളായ സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് .നിതിൻ അവിവാഹിതനാണ് .