/kalakaumudi/media/media_files/2026/02/02/chood-2026-02-02-15-19-20.jpg)
ഫെബ്രുവരി മാസം മുതൽ കേരളം വരൾച്ചയിലേക്ക് നീങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇത്തവണ വേനൽച്ചൂട് സാധാരണയേക്കാൾ വർധിക്കും. അമിതമായി വർധിക്കുന്ന താപനിലയുടെ ഫലമായി എൽ നിനോ പ്രതിഭാസം രൂപപ്പെടുകയും ഇത് സംസ്ഥാനത്തെ സാരമായ രീതിയിൽ ബാധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കേരളമുൾപ്പെടെ ആഗോളതലത്തിൽ താപനിലഉയരും . ഇതിൻ്റെ ഫലമായി മഴ കുറയുകയും വരൾച്ച ഉണ്ടാകുകയും ചെയ്യുമെന്നും കാലാവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.ജനുവരി പകുതിയോടെ തന്നെ കേരളത്തിലെ പല ജില്ലകളിലും താപനില 35 ഡിഗ്രി സെൽഷ്യസ് കടന്നിട്ടുണ്ട്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇത് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി
പാലക്കാട്, പുനലൂർ, തൃശൂർ തുടങ്ങിയ പ്രദേശങ്ങളിലാകും ചൂട് ഏറ്റവും കൂടുതൽ അനുഭവപ്പെടുക. വേനൽ മഴയും ഉയർന്ന താപനിലയും മൂലം കേരളം നേരിടാൻ പോകുന്നത് വലിയ വെല്ലുവിളികളായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
