ഡിസിസി അധ്യക്ഷന്റെ വിവാദ ശബ്ദഖ ; അന്വേഷിക്കാന്‍ തിരുവഞ്ചൂരിന് ചുമതല

ശബ്ദ രേഖ പ്രചരിച്ചത് അടക്കം അന്വേഷിക്കും.ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവിയുടെ ശബ്ദരേഖയാണ് വിവാദം സൃഷ്ടിച്ചത്.

author-image
Sneha SB
New Update
t m 4

തിരുവനന്തപുരം:വിവാദമായ ഫോണ്‍ ശബ്ദരേഖ അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി കെപിസിസി. അന്വേഷണത്തിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫാണ്. ശബ്ദ രേഖ പ്രചരിച്ചത് അടക്കം അന്വേഷിക്കും.ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവിയുടെ ശബ്ദരേഖയാണ് വിവാദം സൃഷ്ടിച്ചത്.ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി രാജിവച്ചു. നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് രാജി. എല്‍ഡിഎഫ് ഭരണം തുടരുമെന്നും കോണ്‍ഗ്രസ് എടുക്കാചരക്കാകുമെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാവിനോട് രവി പറയുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. അപ്രതീക്ഷിതമായി വന്ന വിവാദത്തിനൊടുവില്‍ അതിവേഗമായിരുന്നു രാജി. വാമനപുരം ബ്ലോക്ക് സെക്രട്ടറി എ.ജലീലുമായി പാലോട് രവി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തായത്.ഡിസിസി അധ്യക്ഷന്റെ പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. പുനസംഘടനയുടെ ഭാഗമായി പുതിയ അധ്യക്ഷനെ കൊണ്ട് വരാനും നീക്കമുണ്ട്.

controversy