ഡിസിസി ട്രഷററുടെ മരണം: പ്രിയങ്ക അഭിപ്രായം പറയണമെന്ന് ബിനോയ് വിശ്വം

ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട് കോണ്‍ഗ്രസ്സിന്റെ വയനാട് ജില്ലാ പ്രസിഡന്റും എം എല്‍ എയും ഒളിവില്‍ പോയിരിക്കുകയാണ്. പ്രിയങ്ക മൗനം വെടിയണമെന്നും ബിനോയ് വിശ്വം പറഞ്ഞു

author-image
Prana
New Update
binoy vishwam

കോണ്‍ഗ്രസ് വയനാട് ജില്ലാ ട്രഷറര്‍ എന്‍എം വിജയന്റെ മരണത്തില്‍ സ്ഥലം എംപിയായ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി പരസ്യമായി അഭിപ്രായം പറയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. താന്‍ പ്രതിനിധാനം ചെയ്യുന്ന നിയോജക മണ്ഡലത്തിലെ പാര്‍ട്ടി സമുന്നത നേതൃത്വത്തിനെതിരെ ഉണ്ടായിട്ടുള്ള ആക്ഷേപത്തെ പറ്റി ഒരക്ഷരം ഉരിയാടാന്‍ എംപി ഇതുവരെ തയ്യാറായിട്ടില്ല.
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട് കോണ്‍ഗ്രസ്സിന്റെ വയനാട് ജില്ലാ പ്രസിഡന്റും എം എല്‍ എയും ഒളിവില്‍ പോയിരിക്കുകയാണ്. പ്രിയങ്ക മൗനം വെടിയണമെന്നും ബിനോയ് വിശ്വം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം അറിഞ്ഞുകൊണ്ട് നടത്തിയ അഴിമതിയുടെയും വഞ്ചനയുടെയും കഥകളാണ് എന്‍എം വിജയന്റെ മരണത്തിലൂടെ പുറത്തുവന്നത്. ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശിച്ച ആളുകളാണ് ഒളിവില്‍ പോയിരിക്കുന്നത്. രാഷ്ട്രീയ ധാര്‍മികതയുടെ കണിക എങ്കിലും ഉണ്ടെങ്കില്‍ പരസ്യമായി പ്രിയങ്ക വിഷയത്തില്‍ അഭിപ്രായം പറയണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

 

suicide Binoy Viswam DCC priyanka gandhi