നിര്‍ത്തിയിട്ട കാറില്‍ മൃതദേഹം; രണ്ടുപേര്‍ പോലീസ് കസ്റ്റഡിയില്‍

ആലപ്പുഴ മാവേലിക്കര ഓലകെട്ടി തെക്കേക്കര ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡില്‍ അരുണാലയത്തില്‍ അരുണി(50)നെയാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

author-image
Prana
New Update
bharanikav car

ഭരണിക്കാവ് കൊച്ചമ്പലത്തിന് സമീപം നിര്‍ത്തിയിട്ട കാറിനുള്ളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര ഓലകെട്ടി തെക്കേക്കര ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡില്‍ അരുണാലയത്തില്‍ അരുണി(50)നെയാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ആലിന്റെ മുക്കിന് സമീപം കൊച്ചമ്പലത്തിന് കിഴക്ക് റോഡരികില്‍ ആണ് സംഭവം.
മാരുതി സ്വിഫ്റ്റ് കാറില്‍ പിന്‍സീറ്റില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞദിവസം സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടില്‍ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.കുറത്തികാട് പോലീസ് എത്തി പരിശോധന നടത്തി. ആലപ്പുഴയില്‍ നിന്നുമുള്ള വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.സംഭവത്തില്‍ കൊച്ചമ്പലത്തിന് സമീപം താമസിക്കുന്ന വിമുക്തഭടനായ മഹേഷിനെയും മറ്റൊരാളെയും കുറത്തികാട് പോലീസ് കസ്റ്റഡിയിലെടുത്തു. ്മൃതദേഹം കണ്ടെത്തിയ കാര്‍ മഹേഷിന്റേതാണ്

 

dead body found alappuzha police custody car