കൊല്ലം പുനലൂരിൽ രണ്ട് സ്ത്രീകൾ ഇടിമിന്നലേറ്റ് മരിച്ചു

author-image
Anagha Rajeev
New Update
s

കൊല്ലം: പുനലൂർ മണിയാറിൽ രണ്ട് സ്ത്രീകൾ ഇടിമിന്നലേറ്റ് മരിച്ചു. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തുമണിക്കാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ജോലിചെയ്യുന്നതിനിടെയാണ് ഇരുവർക്കും മിന്നലേറ്റത്. രാവിലെ മുതൽ പ്രദേശത്ത് ചെറിയ തോതിൽ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു.പരിക്കേറ്റ ഉടൻതന്നെ ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  

thunder and lightning death