സിദ്ധാര്‍ഥന്റെ മരണം പ്രാഥമിക കുറ്റപത്രം ഹൈക്കോടതിയില്‍ ഹാജരാക്കി.

പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് കൈമാറാന്‍ കോടതി നിര്‍ദേശിച്ചു

author-image
Sruthi
New Update

death case of siddarth

Listen to this article
0.75x 1x 1.5x
00:00 / 00:00

വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സിബിഐ ഹൈക്കോടതിയില്‍ ഹാജരാക്കി. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് കൈമാറാന്‍ കോടതി നിര്‍ദേശിച്ചു. ജാമ്യഹര്‍ജിയില്‍ വെള്ളിയാഴ്ച വാദം കേള്‍ക്കും. സിദ്ധാര്‍ഥന്‍ നേരിട്ടത് ക്രൂരമായ ആക്രമണമാണെന്നും പ്രതികള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്നും സിബിഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് 20 വിദ്യാര്‍ഥികളാണ് ഇതുവരെ അറസ്റ്റിലായത്. ഇതില്‍ പത്തോളം വിദ്യാര്‍ഥികളാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ സെഷന്‍സ് കോടതി തള്ളിയിരുന്നു.

 

 

 

siddarth case