ചികിത്സ വൈകി, ഐസിയു ആംബുലൻസ് ലഭ്യമായില്ല; അട്ടപ്പാടിയിൽ വയോധികൻ മരിച്ചു

കോട്ടത്തറ ആശുപത്രിയിൽ നിന്നും തൃശൂർ മെഡിക്കൽ കോളജിലേക്ക് ഇയാളെ കൊണ്ടുപോയത് നാലു മണിക്കൂറിന് ശേഷമാണെന്നും, ചികിത്സ വൈകിയതാണ് മരണകാരണമെന്നും ബന്ധുക്കൾ പരാതി നൽകി.

author-image
Vishnupriya
New Update
death

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

പാലക്കാട്∙ അട്ടപ്പാടിയിൽ ഐസിയു ആംബുലൻസ് സൗകര്യം ലഭ്യമാകാത്തതിനെ തുടർന്ന് ചികിത്സ വൈകിയ വയോധികൻ മരിച്ചു. മേലെ ഭൂതയാർ ഊരിലെ ചെല്ലൻ (56) ആണ് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്.

കോട്ടത്തറ ആശുപത്രിയിൽ നിന്നും തൃശൂർ മെഡിക്കൽ കോളജിലേക്ക് ഇയാളെ കൊണ്ടുപോയത് നാലു മണിക്കൂറിന് ശേഷമാണെന്നും, ചികിത്സ വൈകിയതാണ് മരണകാരണമെന്നും ബന്ധുക്കൾ പരാതി നൽകി. രണ്ടു ദിവസം മുൻപ് ചെല്ലനെ വനത്തിൽ ബോധരഹിതനായി കാണുകയായിരുന്നു. കഴിഞ്ഞ ദിവസം ഓട്ടോയിൽ മരം വീണ് എത്തിച്ചയാളും ചികിത്സ വൈകിയതിനെത്തുടർന്ന് മരണപ്പെട്ടിരുന്നു.

icu ambulance attappadi