ലൗജിഹാദിൽ കുടുങ്ങിയ അഖില ജീവനൊടുക്കി

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട കോഴിക്കോട് സ്വദേശി മുഹമ്മദ് ഇർഷാദിനൊപ്പം ഇക്കഴിഞ്ഞ ഏപ്രിലിൽ നാടുവിട്ട മലയിൻകീഴ് പുലരിനഗർ അഖിലാ നിവാസിൽ ബിനുവിന്റെ മകൾ അഖില(21) ആണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

author-image
Anagha Rajeev
New Update
a
Listen to this article
0.75x 1x 1.5x
00:00 / 00:00

മലയിൻകീഴ്: ലൗജിഹാദിന്റെ പ്രണയക്കുരുക്കിൽ പെട്ടുപോയ യുവതി ആത്മഹത്യ ചെയ്തു. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട കോഴിക്കോട് സ്വദേശി മുഹമ്മദ് ഇർഷാദിനൊപ്പം ഇക്കഴിഞ്ഞ ഏപ്രിലിൽ നാടുവിട്ട മലയിൻകീഴ് പുലരിനഗർ അഖിലാ നിവാസിൽ ബിനുവിന്റെ മകൾ അഖില(21) ആണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഏപ്രിൽ 4 ന് അഖിലയെ കണ്മാനില്ലെന്ന പിതാവിന്റെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശി മുഹമ്മദ് ഇർഷാദുമായി അഖില പോയതായി അറിയുന്നത്. പോലീസ് ഇവരെ മലയിൻകീഴ് സ്‌റ്റേഷനിലെത്തിച്ച് ബന്ധുക്കളെ വിളിച്ചുവരുത്തി വിവരങ്ങൾ ചോദിച്ചപ്പോൾ സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. പോലീസ് ഇരുവരെയും മലയിൻകീഴ് സബ് രജിസ്റ്റാർ ഓഫീസിലെത്തിച്ച് രജിസ്റ്റർ വിവാഹം ചെയ്യിച്ച് വിട്ടു.

അഖിലയും മുഹമ്മദ് ഇർഷാദും കൊല്ലത്തെ വീട്ടിലെത്തുകയും തുടർന്ന് പൊന്നാനിയിലെത്തിച്ച് അഖിലയെ മതം മാറ്റാൻ ശ്രമിച്ചു. മതം മാറ്റുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച അഖിലയെ ഇർഷാദും ഇയാളുടെ ബന്ധുക്കളും ചേർന്ന് ഭീഷണിപ്പെടുത്തിയതായി സൂചനയുണ്ട്. ഇക്കഴിഞ്ഞ മേയ് 10 ന് അഖിലയ്‌ക്ക് സുഖമില്ലെന്നും, മെഡിക്കൽകോളേജ് ആശുപത്രിയി പ്രവേശിപ്പിച്ചതായും അഖിലയുടെ ബന്ധുക്കളെ വിവരമറിയിച്ചു. അഖിലയുടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിയപ്പോൾ മുഹമ്മദ് ഇർഷാദ് ഒപ്പമുണ്ടായിരുന്നു എന്നാണ് ബന്ധുക്കൾ പോലീസിന് നൽകിയ വിവരം.

അഖിലയെ തട്ടമിട്ട് മുഖം മറച്ച രീതിയിലാണ് ആശുപത്രിയിൽ എത്തിച്ചത്. ബന്ധുക്കളെ പോലും പെൺകുട്ടിയുടെ മുഖം കാണാൻ അനുവദിച്ചിരുന്നില്ല.  വർക്കല സ്വകാര്യ റിസോർട്ടിലെ ജീവനക്കാരനാണ് മുഹമ്മദ് ഇർഷാദ്. ഇൻസ്റ്റാഗ്രാം ചാറ്റിലൂടെ ഇവർ പ്രണയിച്ചിരുന്നെങ്കിലും മുഹമ്മദ് ഇർഷാദിന് വേണ്ടി ഇയാളുടെ ബന്ധുവാണ് കൂടുതലും പെൺകുട്ടിയുമായി ചാറ്റിയിരുന്നത്.

death