അക്യൂപങ്ചർ കേന്ദ്രത്തിൽ ചികിത്സ തേടിയ യുവതിയുടെ മരണം; പുതിയ പരാതി നൽകി കുടുംബം, ഗൂഢാലോചനയെന്ന് ആരോപണം

കുറ്റ്യാടിയിലെ ഹാജിറയുടെ മരണത്തില്‍ പൊലീസിൽ പുതിയ പരാതി നൽകി കുടുംബം

author-image
Devina
New Update
hajira


കോഴിക്കോട്: കുറ്റ്യാടിയിലെ ഹാജിറയുടെ മരണത്തിൽ പൊലീസിൽ പുതിയ പരാതി നൽകി കുടുംബം. അക്യൂപങ്ചർ സ്ഥാപനം ഹാജിറയുടെ രോഗവിവരം ബോധപൂർവം മറച്ചുവെച്ചെന്നും ചികിത്സിച്ച അക്യൂപങ്ചറിസ്റ്റുകൾ ഗൂഢാലോചന നടത്തിയെന്നുമാണ് കുടുംബത്തിൻറെ ആരോപണം. കൂടാതെ ഇവരുടെ സ്ഥാപനം പ്രവർത്തിക്കുന്നത് നിയമം നിഷ്കർഷിക്കുന്ന രജിസ്ട്രേഷൻ ഇല്ലാതെയാണെന്നും ചികിത്സാരേഖകൾ ആവശ്യപ്പെട്ടപ്പോൾ നൽകാൻ തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു. മരിച്ച ഹാജിറയുടെ മക്കളാണ് പരാതി നൽകിയിരുന്നത്. സ്ഥാപനത്തിൽ നിന്നും വിവരങ്ങൾ തേടുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട് .മരിച്ച ഹാജിറയ്ക്ക ബ്രസ്റ്റ് കാൻസർ ആയിരുന്നു. എന്നാൽ ഇത് കുടുംബവും ഹാജിറയും അറിഞ്ഞിരുന്നില്ല. അക്യൂപങ്ചർ കേന്ദ്രത്തിൽ ചികിത്സ തേടിയ ഇവർക്ക രോഗശമനം ഇല്ലാത്തതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് കാൻസർ ബാധിച്ച വിവരം അറിയുന്നത്. നാലാമത്തെ സ്റ്റേജിലാണ് കാൻസർ തിരിച്ചറിഞ്ഞത്.