കോഴിക്കോട് വീട്ടമ്മയുടെയും പശുവിന്റെയും മരണം ; വൈദ്യുതിക്കെണിയാണോ എന്ന് സംശയം

കുറ്റ്യാടി മരുതോങ്കര കോങ്ങാട് സ്വദേശി ചൂളപറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബിയെയാണ്(40) മരിച്ച നിലയില്‍ കണ്ടെത്തിയത്.

author-image
Sneha SB
New Update
BOBY DEATH

കോഴിക്കോട് : പശുക്കടവില്‍ വീട്ടമ്മയും പശുവും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരണകാരണം വൈദ്യുതാഘാതമേറ്റതെന്ന് പൊലീസ്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണമെന്നും പൊലീസ് പറഞ്ഞു. കുറ്റ്യാടി മരുതോങ്കര കോങ്ങാട് സ്വദേശി ചൂളപറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബിയെയാണ്(40) മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്ത് പശുവിന്റെ ജഡവും കണ്ടെത്തിയിരുന്നു. പരിസരത്തുനിന്ന് വൈദ്യുതി കെണിയുടെതെന്ന് സംശയിക്കുന്ന ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു.

കൊക്കോ മരത്തില്‍ വൈദ്യുതി കമ്പി കുടുക്കാന്‍ സജ്ജീകരണം നടത്തിയതായും സൂചനകള്‍. മൃതദേഹം കിടന്നതിന് സമീപത്തുകൂടെ വൈദ്യുതി ലൈന്‍ കടന്നു പോകുന്നുമുണ്ട്.15 മീറ്റര്‍ മാത്രം അകലെയാണ് വൈദ്യുത പ്രദേശത്തുള്ള ലൈന്‍ കടന്നു പോകുന്നത്. പ്രദേശത്ത് കൂടുതല്‍ പരിശോധന നടത്താന്‍ വനം വകുപ്പ് . മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പഞ്ചായത്ത് അംഗം ബാബുരാജ് ആരോപിച്ചു.

കുറ്റ്യാടി പശുക്കടവ് ചൂളപറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബിയെ ഇന്നലെ ഉച്ചതിരിഞ്ഞ് ആയിരുന്നു കാണാതായത്. മേയാന്‍ വിട്ട വളര്‍ത്തു പശു തിരികെ എത്താഞ്ഞതിനെ തുടര്‍ന്ന് അന്വേഷിച്ച് ഇറങ്ങിയ ബോബിയെ കാണാനില്ലെന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളായ മക്കളാണ് പിതാവ് ഷിജുവിനെ ആദ്യം വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും വനംവകുപ്പും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് കൊക്കോ തോട്ടത്തില്‍ അടുത്തടുത്തായി ബോബിയുടെ മൃതദേഹവും വളര്‍ത്തു പശുവിന്റെ ജഢവും കണ്ടെത്തുകയായിരുന്നു.

 

death kozhikkode