നിക്ഷേപകന്റെ മരണം: ജീവനക്കാര്‍ക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം

കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലാര്‍ക്ക് സുജാ മോള്‍ ജോസ്, ജൂനിയര്‍ ക്ലാര്‍ക്ക് ബിനോയ് തോമസ് എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്.

author-image
Prana
New Update
suicide

കട്ടപ്പനയിലെ നിക്ഷേപകന്‍ സാബുവിന്റെ ആത്മഹത്യയില്‍ സൊസൈറ്റി ജീവനക്കാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തു. കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലാര്‍ക്ക് സുജാ മോള്‍ ജോസ്, ജൂനിയര്‍ ക്ലാര്‍ക്ക് ബിനോയ് തോമസ് എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്. കഴിഞ്ഞ ദിവസം സൊസൈറ്റി ഭരണ സമിതി യോഗം ചേര്‍ന്ന് മൂന്ന് പേരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സാബുവിന്റെ ആത്മഹത്യാക്കുറിപ്പില്‍ മൂവരുടെയും പേരുകള്‍ ഉണ്ടായിരുന്നു. മൂവര്‍ക്കുമെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് സാബുവിന്റെ കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു.പ്രത്യേക അന്വേഷണ സംഘമാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയത്. നേരത്തെ അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തിരുന്നു. കട്ടപ്പന എഎസ്പിയുടെ നേതൃത്വത്തിലുള്ള ഒന്‍പതംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

 

investor kattappana death