കണ്ണൂർ എ.ഡി.മ്മിന്റെ മരണം:   പി.പി ദിവ്യ രാജി വക്കണം ജോസഫ് വാഴക്കൻ

കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ സി.പി.എം നേതാവും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുമായ പി.പി ദിവ്യ രാജിവെക്കണമെന്ന്  കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗവും മുൻ എം.എൽ.എ യുമായ ജോസഫ് വാഴക്കൻ പറഞ്ഞു.

author-image
Shyam
New Update
ASDASD

തൃക്കാക്കര: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ സി.പി.എം നേതാവും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുമായ പി.പി ദിവ്യ രാജിവെക്കണമെന്ന്  കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗവും മുൻ എം.എൽ.എ യുമായ ജോസഫ് വാഴക്കൻ പറഞ്ഞു. തൃക്കാക്കര ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃക്കാക്കര ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡന്റ് റാഷിദ്‌ ഉള്ളംപിള്ളി അധ്യക്ഷത വഹിച്ചു. 
ഡി.സി.സി സെക്രട്ടറി പി.കെ അബ്ദുൽ റഹ്മാൻ, കെ .എം ഉമ്മർ, കോൺഗ്രസ്സ് നേതാക്കളയാ സി.സി വിജു, അജിത തങ്കപ്പൻ, എം .എം ഹാരിസ്, എം .എസ് അനിൽ കുമാർ, അനിൽ പാലത്തിങ്കൽ, ടി .ടി ബാബു എം .ഒ വർഗീസ് മഹിളാ കോൺഗ്രസ്സ് നേതാക്കളായ ഹസീന ഉമ്മർ, ലിജി സുരേഷ്, ദളിത്‌ കോൺഗ്രസ്സ് ബ്ലോക്ക്‌ പ്രസിഡന്റ് കെ .കെ സതീശൻ അടക്കമുള്ള നേതാക്കൾ പ്രസംഗിച്ചു.

kakkanad kochi congress kakkanad news