തേവലക്കരയിലെ മിഥുന്റെ മരണം ; നടപടിയുമായി കെഎസ്ഇബി

ക്ലാസ് മുറിയോട് ചേര്‍ന്ന തകര ഷെഡിന് മുകളില്‍ വീണ കൂട്ടുകാരന്റെ ചെരിപ്പ് എടുക്കാന്‍ കയറിയ മിഥുന്‍ മുകളിലൂടെ പോയ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് മരിച്ചത്.

author-image
Sneha SB
New Update
Capture

കൊല്ലം : തേവലക്കര ബോയ്‌സ് സ്‌കൂളില്‍ ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ മരിച്ച സംഭവത്തില്‍ നടപടിയെടുത്ത് കെഎസ്ഇബി. ഓവര്‍സിയറെ സസ്‌പെന്‍ഡ് ചെയ്തു. തേവലക്കര സെക്ഷനിലെ ഓവര്‍സിയറായ ബിജു എസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ക്ലാസ് മുറിയോട് ചേര്‍ന്ന തകര ഷെഡിന് മുകളില്‍ വീണ കൂട്ടുകാരന്റെ ചെരിപ്പ് എടുക്കാന്‍ കയറിയ മിഥുന്‍ മുകളിലൂടെ പോയ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് മരിച്ചത്. പതിറ്റാണ്ടുകളായി അപകടകരമായ നിലയില്‍ ലൈന്‍ പോയിട്ടും ആരും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. 8 വര്‍ഷം മുമ്പ് താല്‍ക്കാലികമായ കെട്ടിയ ഷെഡിനും അനുമതിയില്ലായിരുന്നു. മരണത്തിന് പിന്നാലെ പ്രഥാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. പിന്നാലെ കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂള്‍ മാനേജ്‌മെനറ് പിരിച്ചുവിട്ടിരുന്നു. മാനേജറെ സസ്‌പെന്‍ഡ് ചെയ്ത് സ്‌കൂളിന്റെ ഭരണം വിദ്യാഭ്യാസവകുപ്പ് ഏറ്റെടുത്തു.

അതേസമയം, മിഥുന്റെ മാതാപിതാക്കള്‍ക്ക് സഹായധനം നല്‍കാന്‍ മന്ത്രിസഭ യോഗം ഇന്നലെ തീരുമാനമെടുത്തു. മിഥുന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാനാണ് തീരുമാനമായത്. കെഎസ്ഇബി നേരത്തെ 5 ലക്ഷം രൂപ നല്‍കിയിരുന്നു. 5 ലക്ഷം രൂപ കൂടി മന്ത്രി കെ കൃഷ്ണന്‍ കുട്ടി മിഥുന്റെ വീട്ടിലെത്തി ഇന്ന് കൈമാറുമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അറിയിച്ചു. 

suspension KSEB