നവജാത ശിശുവിന്റെ മരണം: യുവതിയും സൃഹൃത്തും റിമാന്‍ഡില്‍

മൃതദേഹം മറവു ചെയ്ത തോമസ് ജോസഫിനെയാണ് യുവതിക്കൊപ്പം റിമാന്‍ഡ് ചെയ്തത്. മറവു ചെയ്യാന്‍ സഹായിച്ച സുഹൃത്ത് അശോക് ജോസഫിന്റെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്.

author-image
Prana
New Update
alappuzha newborn babys death
Listen to this article
0.75x1x1.5x
00:00/ 00:00

ചേര്‍ത്തല തകഴിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവതിയെയും സുഹൃത്തിനെയും റിമാന്‍ഡ് ചെയ്തു. യുവതി ആശുപത്രിയില്‍ പോലീസ് കാവലില്‍ തുടരും.മൃതദേഹം മറവു ചെയ്ത തോമസ് ജോസഫിനെയാണ് യുവതിക്കൊപ്പം റിമാന്‍ഡ് ചെയ്തത്. മറവു ചെയ്യാന്‍ സഹായിച്ച സുഹൃത്ത് അശോക് ജോസഫിന്റെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്.

പൂച്ചാക്കല്‍ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതോടെ ഇക്കാര്യത്തില്‍ സ്ഥിരീകരണമാകും. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ് കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തുക.

new borns body