വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം ; വിദേശത്തുളള പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയേക്കും

ഷാര്‍ജയിലുളള പ്രതികളെ നാട്ടിലെത്തിക്കാന്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയേക്കും.സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ശാസ്താകോട്ട പൊലീസ് കേസെടുത്തിരിക്കുന്നത്.

author-image
Sneha SB
New Update
Capture

കൊല്ലം: വിപഞ്ജികയുടെയും കുഞ്ഞിന്റേയും മരണത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ക്കായി പൊലീസ് വിപഞ്ജിക പ്രതികള്‍ക്കെതിരായി ഇട്ട ഫെയ്‌സ് ബുക്ക് പോസ്റ്റ് കണ്ടെടുക്കും.ഷാര്‍ജയിലുളള പ്രതികളെ നാട്ടിലെത്തിക്കാന്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയേക്കും.സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ശാസ്താകോട്ട പൊലീസ് കേസെടുത്തിരിക്കുന്നത്.വിപഞ്ജികയുടെ അമ്മയുടെ പരാതിയിലാണ് കേസ്.നിതീഷിന്റെ അച്ഛനും സഹോദരിയും കേസില്‍ പ്രതികളാണ്.
വിപഞ്ജികയുടെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം  കേരളപുരത്ത് സംസ്‌കരിച്ചു. ഒന്നേകാല്‍ വയസുള്ള വൈഭവിയുടെ സംസ്‌കാരം നേരത്തെ ഷാര്‍ജയില്‍ നടന്നിരുന്നു. നിതീഷിനും കുടുംബത്തിനും എതിരെ നിയമ പോരാട്ടം തുടരാനാണ് വിപഞ്ജികയുടെ കുടുംബത്തിന്റെ തീരുമാനം.

suicide