വൈദ്യുതി നിരക്ക് വർധനയിൽ തീരുമാനം ഇന്ന്

നിലവിലെ യൂണിറ്റിന് 4.45 ശതമാനം നിരക്ക് വർധനയാണ് കെഎസ്ഇബി,റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

author-image
Subi
New Update
bill

തിരുവനന്തപുരം:സംസ്ഥാനത്തു വൈദ്യുതി നിരക്ക് കൂട്ടുന്നതിൽ തീരുമാനം ഇന്ന്.യൂണിറ്റിന് 10 മുതൽ 20 പൈസ വരെ കൂട്ടിയേക്കും റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ കണ്ട നിരക്ക് വർധന അറിയിക്കും.ഇതിനു ശേഷമായിരിക്കും വിജ്ഞാപനം ഇറക്കുക.

അതേസമയം യൂണിറ്റിന് 10 പൈസ നിരക്കിൽ സമ്മർ താരിഫ് വേണം എന്നാണ് കെഎസ്ബിയുടെ ആവശ്യം. എന്നാൽ കെഎസ്ബിയുടെ ആവശ്യം അംഗീകരിക്കാൻ ഇടയില്ല.നിലവിലെ യൂണിറ്റിന് 4.45 ശതമാനം നിരക്ക് വർധനയാണ് കെഎസ്ബി,റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

 

വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ പല കാരണങ്ങളാണ് കെഎസ്ബിപറയുന്നത്.ആഭ്യന്തര ഉല്പാദനത്തിലെ കുറവ്, പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നതിൽ ചിലവിലുണ്ടായ വർധന,വർധിച്ചുവരുന്ന പ്രവർത്തന പരിപാലന ചെലവുകൾ എന്നിങ്ങനെയാണ് നിരക്ക് വർദ്ധനവിനുള്ള കാരണങ്ങളായി പറയുന്നത്.

വേനൽക്കാലത്തു പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസന്ധിയാണ് ഇത് മറികടക്കാനാണ് സമ്മർ താരിഫ് പരിഗണിക്കുന്നതിന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. നിരക്ക് വർദ്ധനവിന് പുറമെ വേനൽക്കാലത്തു മാത്രമായി പ്രത്യേക നിരക്ക് ഏർപ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്.രാത്രിയും പകലും പ്രത്യേക നിരക്ക് ഏർപ്പെടുത്തുന്നത് പരിഗണയിലാണെന്നും മന്ത്രി പറഞ്ഞു.

 

 

electricity bill