/kalakaumudi/media/media_files/2026/01/21/rashu-2026-01-21-13-45-06.jpg)
തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ വേതനം ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്നതരത്തിൽ പരിഷ്‌കരിക്കാൻ മന്ത്രി ജി.ആർ. അനിലും വ്യാപാരിസംഘടനാ പ്രതിനിധികളുമായി നടന്ന ചർച്ചയിൽ തീരുമാനമായി.
പരമാവധി അടിസ്ഥാന വേതനം 18,000 രൂപയിൽ നിന്ന് 21,000 രൂപയാക്കാനാണ് ധാരണ. അധിക കമമിഷൻ 180 രൂപ എന്നുള്ളത് 270 രൂപയായും വർധിപ്പിച്ചു.
ഭക്ഷ്യവകുപ്പ് നിയോഗിച്ച ഉദ്യോഗസ്ഥസമിതി സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
പ്രതിമാസം 15 ക്വിന്റൽ വരെ വിതരണം ചെയ്യുന്ന വ്യാപാരിയുടെ കമ്മിഷൻ 900 രൂപയായിരിക്കും.
15 മുതൽ 45 ക്വിന്റൽവരെ കമ്മിഷൻ 9000 രൂപയും വിതരണം നടത്തുന്ന ഓരോ ക്വിൻലിനും 270 രൂപ നിരക്കിലും 45 ക്വിന്റലിനുമുകളിൽ അടിസ്ഥാനകമ്മിഷൻ 21,000 രൂപയും 45 ക്വിന്റലിനു മുകളിൽ വിതരണം നടത്തുന്ന ഓരോ ക്വിന്റലിനും 200രൂപ നിരക്കിലും വേതനം പരിഷ്‌കരിക്കും.
നിശ്ചയിച്ചിട്ടുള്ള അളവിന്റെ 60% വരെ വിതരണം ചെയ്താൽ മാത്രമേ അടിസ്ഥാന കമ്മിഷൻ ലഭിക്കൂ എന്ന വ്യവസ്ഥ ഒഴിവാക്കുമെന്നാണു യോഗത്തിൽ പറഞ്ഞതെങ്കിലും ഉത്തരവായി പുറത്തിറങ്ങിയാൽ മാത്രമേ വ്യക്ത വരൂ.
വർഷങ്ങളായി ഉന്നയിച്ചുവന്ന വേതനപരിഷ്‌കരണത്തിലാണ് തീരുമാനമായത്. ഇതിന്റെയടിസ്ഥാനത്തിൽ ഫെബ്രുവരി മുതൽ നടത്താൻ തീരുമാനിച്ച റേഷൻ വ്യാപാരി കൂട്ടായ്മ സമരം പിൻവലിച്ചതായി വ്യാപാരി സംഘടനകൾ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
