ദീപക്കിന്റെ ആത്മഹത്യ;ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ജനുവരി 16നാണ് ബസ് യാത്രക്കിടെ ദീപക്കിൻറെ വിഡിയോ യുവതി പകർത്തുകയും പിന്നീട് സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തത്.ബസിൽ നിന്ന് ഷിംജിത ഏഴു വീഡിയോകൾ ചിത്രീകരിച്ചു

author-image
Devina
New Update
deepak shim

കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യയ്ക്കിരയായി കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്ക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

പ്രതിയെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്ന് പൊലീസ് കോടതിയിൽ സമർപ്പിക്കും. തെളിവെടുപ്പ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ സാഹചര്യത്തിൽ ഇന്ന് ജാമ്യം ലഭിച്ചേക്കുമെന്നാണ് സൂചന.അതേസമയം, താൻ ഉന്നയിച്ച ലൈംഗികാരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി ഷിംജിത കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

 എന്നാൽ സി സി ടി വി ദൃശ്യങ്ങളിലോ ബസിൽ ഉണ്ടായിരുന്ന മറ്റുള്ളവരുടെ മൊഴികളിലോ അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബസിൽ നിന്ന് ഷിംജിത ഏഴു വീഡിയോകൾ ചിത്രീകരിച്ചു.

 ദൃശ്യം പ്രചരിപ്പിച്ചത് വൈറൽ ആകാനാണെന്നായിരുന്നു റിമാൻഡ് റിപ്പോർട്ടിലെ വിവരം.ജനുവരി 16നാണ് ബസ് യാത്രക്കിടെ ദീപക്കിൻറെ വിഡിയോ യുവതി പകർത്തുകയും പിന്നീട് സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തത്. ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്.