/kalakaumudi/media/media_files/2025/12/24/deepthi-2025-12-24-12-14-11.jpg)
കൊച്ചി :മേയർ സ്ഥാനത്തുനിന്നും പിന്തള്ളപ്പെട്ടതിനുപിന്നാലെ കടുത്ത അതൃപ്തിയുമായി ദീപ്തി മേരി വർഗീസ്.
ഇനി താൻ മേയർ സ്ഥാനത്തേക്ക് ഇല്ല എന്ന ഉറച്ച നിലപാടിൽ ആണ് ദീപ്തി .മേയർ ആകാം എന്ന വിശ്വാസത്തിൽ അല്ല താൻ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചതെന്നും കെപിസിസി മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു എന്നും ദീപ്തി പറഞ്ഞു .
കൂടുതൽ കൗൺസിലർമാരുടെ പിന്തുണ തനിക്ക് ഉണ്ടായിരുന്നു.
എന്നാൽ രഹസ്യ ബാലറ്റ് വേണമെന്ന ആവശ്യം നിരസിക്കപ്പെട്ടു. തുല്യ വോട്ടുകൾ വന്നാൽ രണ്ടു ടേം വേണമെന്നായിരുന്നു കെപിസിസി നിർദേശം.
എന്നാൽ കൂടുതൽ വോട്ടുകൾ കിട്ടിയെന്ന് പറയുന്ന ആളല്ല മേയറായത്. ഒരു സ്ഥാനവും ആരും തനിക്ക് വാഗ്ദാനം ചെയ്തിട്ടില്ല.
അങ്ങനെ സ്ഥാനം പ്രതീക്ഷിച്ച് പാർട്ടിയിൽ നിൽക്കുന്ന ആളല്ല താൻ.
രാഷ്ട്രീയപ്രവർത്തനവും സംഘടനാ ചുമതലകളുമായി മുന്നോട്ടു പോകും എന്നും ദീപ്തി മേരി വർഗീസ് വ്യക്തമാക്കി .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
