വോട്ടർ പട്ടികയിലെ അപാകതകൾ തിരുത്താം

വോട്ടർ പട്ടികയിലെ അപാകതകൾ സംബന്ധിച്ച് പൊതുജനങ്ങളുടെ ഭാഗത്ത് നിന്നുള്ള പരാതികളും യോഗത്തിൽ പരിശോധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു.

author-image
Prana
New Update
loksabha-election-2024-

2026 ലെ പൊതു തെരഞ്ഞെടുപ്പിനു മുമ്പായി വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനുംമരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തി ഒഴിവാക്കുന്നതിനും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചു. ഇതിനായി നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ ബൂത്ത് ലെവൽ ഓഫീസർമാർ അംഗീകൃത രാഷ്ട്രീയ പാർട്ടികൾ നിയോഗിക്കുന്ന ബൂത്ത് ലെവൽ ഏജന്റുമാരുമായി അതത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേർന്ന് വോട്ടർ പട്ടിക പരിശോധിച്ച് അപാകതകൾ കണ്ടെത്തി പരിഹരിക്കും. വോട്ടർ പട്ടികയിലെ അപാകതകൾ സംബന്ധിച്ച് പൊതുജനങ്ങളുടെ ഭാഗത്ത് നിന്നുള്ള പരാതികളും യോഗത്തിൽ പരിശോധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു.

voter list