/kalakaumudi/media/media_files/7iwg4yeUN9JY8J5y08UT.jpeg)
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ റൂറൽ ക്യാമ്പസ്സായ കുട്ടനാട് എഞ്ചിനീയറിംഗ് കോളേജിൽ 2023-24 അദ്ധ്യയന വർഷം പഠനം പൂർത്തയാക്കിയ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് സർവ്വകലാശാലയുടെ സെമിനാർ കോംപ്ലക്സിൽ വച്ച് നടന്നു. ബിടെക് , എംസിഎ, പി എച്ച്.ഡി എന്നീ വിഭാഗങ്ങളിലായി ഏകദേശം 250-ഓളം വിദ്യാർത്ഥികൾക്കാണ് ബിദുദദാനം നടന്നത്. വിവിധ വകുപ്പുകളിലുള്ള റാങ്ക് ജേതാക്കളേയും, മറ്റ് ഉന്നത മാർക്ക് നേടി വിജയിച്ചവരുടെ അനുമോദനവും നടന്ന ചടങ്ങിൽ ട്രെസ്റ്റ് സയൻസ് പാർക്ക് ചെയർമാനും എം.ജി സർവ്വകലാശാല മുൻ വൈസ് ചാൻസിലറും, നാനോ ശാസ്ത്രജ്ഞനുമായ ഡോ.സാബു തോമസ് മുഖ്യാതിഥിയായിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ വൈസ് ചാൻസലറായ ഡോ.പി.ജി ശങ്കരൻ, രജിസ്ട്രാര ഡോ.ശിവാനന്ദൻ ആചാരി, വിവിധ വകുപ്പുകളിലെ ഡീൻമാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കുട്ടനാട് ക്യാമ്പസ്സിലെ പ്രിൻസിപ്പാൾ ഡോ. ആശാലത നന്ദി പ്രകാശിപ്പിച്ചു.