/kalakaumudi/media/media_files/2026/01/06/rti-cjp-feature-image-2026-01-06-09-25-14.jpg)
കൊച്ചി: വിവരാവകാശ അപേക്ഷയിൽ മറുപടി വൈകിപ്പിച്ച തദ്ദേശ സ്ഥാപനങ്ങൾക്ക് പിഴയിട്ട് സംസ്ഥാന വിവരാവകാശ കമ്മീഷണർ. വിവരം നൽകുന്നതിൽ വീഴ്ച വരുത്തിയ കൊച്ചി കോർപ്പറേഷൻ, കളമശേരി, അങ്കമാലി, മൂവാറ്റുപുഴ നഗരസഭകൾ എന്നിവിടങ്ങളിലെ വിവരാവകാശ ഓഫീസർമാരിൽ നിന്നും പിഴ ഈടാക്കുമെന്ന് വിവരാവകാശ കമ്മീഷണർ ഡോ.കെ.എം. ദിലീപ് വ്യക്തമാക്കി. മറുപടി നൽകാൻ കാലതാമസം, തെറ്റായ വിവരങ്ങൾ നൽകി എന്നിങ്ങനെയുള്ള പരാതികളിലാണ് നടപടി.
വിവരാവകാശ അപേക്ഷകൾക്ക് സമയബന്ധിതമായി മറുപടി നൽകുന്നതിൽ നഗരസഭകൾ വിമുഖത പ്രകടിപ്പിക്കുന്നതായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല വിവരാവകാശ അദാലത്തിൽ അദ്ദേഹം പറഞ്ഞു. ഓഫീസിലുള്ള രേഖകൾ പട്ടിക തിരിച്ച് സൂചിക തയ്യാറാക്കി സൂക്ഷിക്കേണ്ട ബാദ്ധ്യത ഓഫീസർമാർക്കുണ്ട്. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെയും ശക്തമായ നടപടികളെടുക്കുമെന്നും കമ്മീഷണർ പറഞ്ഞു.
അദാലത്തിൽ 36 പരാതികളാണ് പരിഗണിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ്, മോട്ടോർ വാഹനവകുപ്പ്, റവന്യൂ, ദേവസ്വം, തുറമുഖ വകുപ്പ്, പൊലീസ്, ജി.എസ്.ടി, ലോട്ടറി എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു കൂടുതൽ പരാതികൾ. ഇതിൽ 34 എണ്ണം തീർപ്പാക്കി. രണ്ടു പരാതികൾ മാറ്റിവച്ചു. എട്ട് പരാതികളിൽ നടപടി സ്വീകരിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
