ഡൽഹി വിമാനത്താവളത്തിലെ അപകടം: മരിച്ചയാളുടെ ആശ്രിതർക്ക് 20 ലക്ഷം നൽകും

മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷംരൂപ സഹായധനം നൽകും. പരിക്കേറ്റവർക്ക് മൂന്ന് ലക്ഷംരൂപ വീതവും നൽകുമെന്ന് അപകടസ്ഥലം സന്ദർശിച്ച വ്യോമയാനവകുപ്പു മന്ത്രി രാം മോഹൻ നായിഡു കിഞ്ചാരാപു അറിയിച്ചു.

author-image
Anagha Rajeev
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിലെ മേൽക്കൂരയുടെ ഭാഗം തകർന്നുവീണ് മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷംരൂപ സഹായധനം നൽകും. പരിക്കേറ്റവർക്ക് മൂന്ന് ലക്ഷംരൂപ വീതവും നൽകുമെന്ന് അപകടസ്ഥലം സന്ദർശിച്ച വ്യോമയാനവകുപ്പു മന്ത്രി രാം മോഹൻ നായിഡു കിഞ്ചാരാപു അറിയിച്ചു.

വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഒരാൾ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിൻറെ പശ്ചാത്തലത്തിൽ എല്ലാ വിമാനത്താവളങ്ങളിലും കർശന പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു. അപകടത്തിന് വഴിതെളിച്ച സാങ്കേതിക കാരണങ്ങൾ അന്വേഷണത്തിന് ശേഷമേ കണ്ടെത്താനാകൂവെന്നും മന്ത്രി വ്യക്തമാക്കി

delhi airport