/kalakaumudi/media/media_files/uTE7nuFRvYIGZiPROTvz.jpg)
കോട്ടയം: ഡല്‍ഹി മുന്‍മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ ആയുര്‍വേദ ചികിത്സയ്ക്കായി കാഞ്ഞിരപ്പള്ളി പാറത്തോട്ടിലെത്തി.
ഇന്നലെ വൈകീട്ട് ഏഴോടെയാണ് പാറത്തോട് മടുക്കക്കുഴി ആയുര്‍വേദ ആശുപത്രിയില്‍ ഒരാഴ്ചത്തെ ചികിത്സയ്ക്കായി എത്തിയത്. കേരള പൊലീസ് അകമ്പടിയോടെയാണ് കെജ്രിവാളിന്റെ വാഹനവ്യൂഹം വന്നത്.
വ്യാപാരനയം സംബന്ധിച്ചുള്ള മോദി ട്രംപ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അരവിന്ദ് കെജ്രിവാള്‍ രംഗത്തുവന്നിരുന്നു. ട്രംപിന് മുമ്പിലുള്ള ഈ കീഴടങ്ങല്‍ മൊത്തം ഇന്ത്യയ്ക്ക് അപമാനമാണെന്നായിരുന്നു കെജ് രിവാളിന്റെ വിമര്‍ശനം.
എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് കെജ്രിവാള്‍ മോദിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
'എന്ത് തരത്തിലുള്ള ചര്‍ച്ചയാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്നത് ? ഏകപക്ഷീയമായ ചര്‍ച്ചകള്‍ മാത്രമാണോ?
നമ്മുടെ കര്‍ഷകരെയും വ്യാപാരികളെയും യുവാക്കളുടെ തൊഴിലിനെയും ഒന്നടങ്കം വെല്ലുവിളിച്ച് ഇന്ത്യന്‍ വിപണി പൂര്‍ണമായും അമേരിക്കയ്ക്ക് മുമ്പില്‍ തുറന്നിടുകയാണ് ചെയ്യുന്നത്. മുഴവന്‍ ഇന്ത്യന്‍ വിപണിയും അമേരിക്കക്കാരുടെ നിയന്ത്രണത്തിലായാല്‍ നമ്മുടെ ആളുകള്‍ എവിടേയ്ക്ക് പോകും?
ഇത്തരത്തില്‍ ട്രംപിന് മുമ്പിലുള്ള കീഴടങ്ങല്‍ കേവലം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് മാത്രമല്ല, ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്കും അപമാനമാണ്,' കെജ്രിവാള്‍ എക്സില്‍ കുറിച്ചു.