ജൂലൈയിൽ ഡെങ്കിപ്പനി വ്യാപന സാധ്യത: ആരോഗ്യമന്ത്രി; ജാഗ്രത വേണം

വ്യാപനം തടയാനായി ആരോഗ്യവകുപ്പ് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുമെന്നും എല്ലാവരും വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണമെന്നും മന്ത്രി അറിയിച്ചു

author-image
Vishnupriya
Updated On
New Update
den

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: കാലാവർഷമടുക്കുന്നതോടെ ജൂലൈ മുതൽ ഡെങ്കിപ്പനി കേസുകൾ കൂടാൻ സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വ്യാപനം തടയാനായി ആരോഗ്യവകുപ്പ് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുമെന്നും എല്ലാവരും വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണമെന്നും മന്ത്രി അറിയിച്ചു. 2013 ലും 2017 ലും ഡെങ്കിപ്പനി കേസുകളുടെ വലിയ വ്യാപനമുണ്ടായി. 2023 ൽ സമാനമായ വലിയ വ്യാപനം പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.

‘‘ജനുവരിയിൽത്തന്നെ ആരോഗ്യവകുപ്പ് ആരോഗ്യ ജാഗ്രതാ കലണ്ടർ പുറത്തിറക്കിയിരുന്നു. ഈ വർഷം ഡെങ്കിപ്പനി കേസുകളുടെ വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ‍മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനുള്ള യോഗം നടത്തി.’’ എല്ലാവരും വ്യക്തിശുചിത്വം പാലിക്കണമെന്നും വീടുകളും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

alert denque fever