തൃക്കാക്കര : സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിച്ചപ്പോൾ മുൻകാല പ്രാബല്യം നൽകാത്ത സർക്കാർ നടപടി വഞ്ചനാപരമെന്നും വെല്ലുവിളിയാണെന്നും എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ട്രഷറർ തോമസ് ഹെർബിറ്റ് പറഞ്ഞു. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുത്ത സർക്കാരിനെതിരെ എൻ.ജി.ഒ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിവിൽ സ്റ്റേഷൻ പ്രസിഡന്റ് എ.എൻ. സനന്ദ് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ടി.വി. ജോമോൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ജോയിന്റ് സെക്രട്ടറി എച്ച്. വിനീത്, സംസ്ഥാന കൗൺസിലർ സുനിൽകുമാർ, ബെക്കി ജോർജ്, റിന്റ മിൽട്ടൺ, ബിനു.കെ.വി, പയസ് ജോസ്, ജിജി. ഐ.ടി, ശ്രീജിത്, ബിന്ദു കെ.എൽ, അജിതാമോൾ തുടങ്ങിയവർ സംസാരിച്ചു.
--