/kalakaumudi/media/media_files/2025/11/15/north-2025-11-15-15-34-06.jpg)
തിരുവനന്തപുരം :അടുത്തിടെയാണ് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് നോർത്ത് റെയിൽവേസ്റ്റേഷൻ എന്ന പേര് നൽകിയത് .
എന്നാൽ പേര് മാറ്റിയിട്ടും സ്റ്റേഷനിലെ അസൗകര്യങ്ങൾക്കു ഒരു തരത്തിലുമുള്ള മാറ്റങ്ങൾ സംഭവിച്ചിട്ടില്ല എന്നത് വളരെ പരിതാപകരമായ അവസ്ഥ തന്നെയാണ് .
നിലമ്പൂർ രാജ്യറാണി ,മധുര പുനലൂർ എക്സ്പ്രസുകൾ എന്നിവ പുറപ്പെടുന്ന ഒന്നാം പ്ലാറ്റഫോമിൽ ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കാത്തത് യാത്രക്കാർക്ക് വളരെ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
രണ്ടാമത്തെ എൻട്രിയിൽ ആറാം പ്ലാറ്റ്ഫോമിൽ പോയി മാത്രമേ ടിക്കറ്റ് എടുക്കാൻ കഴിയു .
ഒന്നാം പ്ലാറ്റ്ഫോമിൽ എ ടി വി എം സൗകര്യങ്ങളോ കൗണ്ടർ തുറന്നു പ്രവർത്തിപ്പിക്കുകയോ ചെയ്യണമെന്നതാണ് യാത്രക്കാരുടെ ആവിശ്യം .
ഒന്നാം പ്ലാറ്റ്ഫോമിൽ കേറ്ററിങ് സ്റ്റാളുകൾ ഒന്നും തന്നെ ഇല്ലാത്തതുകൊണ്ട് തന്നെ കുടിവെള്ളം പോലുള്ള ആവിശ്യസാധനങ്ങൾ വാങ്ങണമെങ്കിൽ ആറാം പ്ലാറ്റ്ഫോമിലേക്ക് പോകണം .
ലഗേജുകളുമായി അവിടേക്ക് പോയി വരിക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് യാത്രക്കാർ പറയുന്നു .
ഒരു മേൽനടപ്പാലം മാത്രമേ ഉള്ളു എന്നതും പരാതികൾക്ക് ഇടയാക്കിയിട്ടുണ്ട് .റെയിൽവേ സ്റ്റേഷനിൽ ഒരു മേൽനടപ്പാലം കൂടി സ്ഥാപിക്കണമെന്നും എല്ലാ പ്ലാറ്റ്ഫോമിലും എസ്‌കലേറ്റർ സൗകര്യം ഏർപ്പെടുത്തണമെന്നുമാണ് യാത്രക്കാരുടെ ആവിശ്യം .
2 ,3 പ്ലാറ്റ്ഫോമുകളിൽ എല്ലായിടത്തും മേൽക്കൂര ഇല്ല .ഒന്നാം പ്ലാറ്റ്ഫോമിൽ ഇതുവരെ മേൽക്കൂര നിർമ്മാണം തുടങ്ങിയിട്ടും ഇല്ല .
2023 -24 സാമ്പത്തികവർഷത്തിൽ 56 കോടി രൂപയോളം വരുമാനമാണ് ഇവിടെ നിന്നും ലഭിച്ചതെങ്കിലും യാത്രക്കാർക്ക് ആവിശ്യമായ സൗകര്യങ്ങൾ ഒന്നും തന്നെ നടപ്പിലാക്കിയിട്ടില്ല എന്നത് വളരെ ദൗർഭാഗ്യകരമായ കാര്യം തന്നെയാണ് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
