തിരുവനന്തപുരത്തേക്ക് സൈനികരും ആയുധങ്ങളുമായെത്തിയ ട്രെയിന്റെ ട്രാക്കിൽ ഡിറ്റണേറ്ററുകൾ

മധ്യപ്രദേശിലെ രത്ലം ജില്ലയിലെ റെയിൽവേ ട്രാക്കിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. സെപ്തംബർ 18നായിരുന്നു റെയിൽവേ ട്രാക്കിൽ സ്ഫോടകവസ്തു കണ്ടെത്തിയത്. വിഷയം വിശദമായി പരിശോധിക്കുകയാണ് കരസേന.

author-image
Anagha Rajeev
New Update
train 1
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരത്തേക്ക് സൈനികരും ആയുധങ്ങളുമായി എത്തിയ സ്പെഷ്യൽ ട്രെയിൻ കടന്നുപോകുന്ന പാതയിൽ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിലെ അട്ടിമറി അന്വേഷിക്കുന്നു. മധ്യപ്രദേശിലെ രത്ലം ജില്ലയിലെ റെയിൽവേ ട്രാക്കിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. സെപ്തംബർ 18നായിരുന്നു റെയിൽവേ ട്രാക്കിൽ സ്ഫോടകവസ്തു കണ്ടെത്തിയത്. വിഷയം വിശദമായി പരിശോധിക്കുകയാണ് കരസേന. റെയിൽവേ ജീവനക്കാരെ ഉൾപ്പെടെ വിഷയത്തിൽ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്.

റെയിൽ പാളത്തിൽ മീറ്ററുകൾ ഇവേളകളിൽ ഒന്നിലധികം ഡിറ്റണേറ്ററുകൾ സ്ഥാപിച്ചിരുന്നു. സംഭവം ദുരൂഹമാണെന്ന് റെയിൽവേയും ചൂണ്ടിക്കാട്ടുന്നു. ഈ സാചര്യത്തിലാണ് റെയിൽവേയിലെ സിഗ്‌നൽ മാൻ, ട്രാക്ക് മാൻ തുടങ്ങി സുപ്രധാന ഉദ്യോഗസ്ഥരെ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്നത്.

ട്രെയിൻ കടന്നു പോയപ്പോൾ പടക്കങ്ങൾക്ക് സമാനമായ സ്‌ഫോടക വസ്തുക്കൾ പൊട്ടി. ആദ്യ സ്‌ഫോടനം കേട്ടപ്പോൾ തന്നെ ലോക്കോ പയലറ്റ് ബ്രേക്കിട്ട് ട്രെയിൻ നിർത്തി. തുടർന്ന് ട്രെയിൻ സഗ്ഫാത്ത സ്റ്റേഷനിൽ അര മണിക്കൂറോളം നിറുത്തിയിടുകയും, ട്രാക്കും പരിസര പ്രദേശങ്ങളും വിശദമായി പരിശോധിക്കുകയും ചെയ്തു.

സപ്ഘാത – ഡോൺഘർഗാവ് സ്റ്റേഷനുകൾക്ക് ഇടയിലെ റെയിൽവേ ട്രാക്കിൽ പത്ത് മീറ്ററിനിടയിൽ പത്ത് സ്‌ഫോടക വസ്തുക്കൾ പരിശോധനയിൽ കണ്ടെത്തിയെന്ന് സെൻട്രൽ റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സ്വപനിൽ നിള അറിയിച്ചു.

സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ കാണുന്നത്. എൻ.ഐ.എ, കരസേന, ഭീകര വിരുദ്ധ സ്‌ക്വാഡ് തുടങ്ങിയവ സംഭവ സ്ഥലം വിശദമായി പരിശോധിച്ചു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ അട്ടിമറി ശ്രമമാണോയെന്ന് കരസേന അന്വേഷണം ആരംഭിച്ചു.

Detonators