കൽപാത്തിയിലെ അഗ്രഹാരത്തെ സാക്ഷിയാക്കി ദേവരഥസംഗമം ഇന്ന്

വിശാലാക്ഷി സമേതവിശ്വനാഥസ്വാമി ക്ഷേത്രത്തിന് സമീപം തേരുമുട്ടിയിലാണ് ഗ്രാമപ്രദക്ഷിണത്തിന് ശേഷം രഥങ്ങൾ സംഗമിക്കുക. രണ്ടാംതേരുനാളായ ശനിയാഴ്ച പുതിയ കൽപാത്തി മന്തക്കര മഹാഗണപതിയുടെ സ്ഥാനാരോഹണം നടന്നു.

author-image
Devina
New Update
kalpathi ratholsavam

പാലക്കാട്: അഗ്രഹാരത്തെ സാക്ഷിയാക്കി  കൽപാത്തിയിൽ ഇന്ന് ദേവരഥസംഗമം നടക്കുന്നു .

വിശാലാക്ഷി സമേതവിശ്വനാഥസ്വാമി ക്ഷേത്രത്തിന് സമീപം തേരുമുട്ടിയിലാണ് ഗ്രാമപ്രദക്ഷിണത്തിന് ശേഷം രഥങ്ങൾ സംഗമിക്കുക.

 രണ്ടാംതേരുനാളായ ശനിയാഴ്ച പുതിയ കൽപാത്തി മന്തക്കര മഹാഗണപതിയുടെ സ്ഥാനാരോഹണം നടന്നു.

മന്തക്കരയിലെ രഥവും ഒന്നാം തേരുനാളിൽ വീഥിയിലെത്തിയിരുന്ന വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ മൂന്ന് രഥകളും ഉൾപ്പെടെ നാല് രഥങ്ങൾ ഞായറാഴ്ച പ്രയാണം നടത്തി.

മൂന്നാം തേരുനാളായ ഞായറാഴ്ച രാവിലെ പഴയകല്‍പാത്തി ലക്ഷ്മീനാരായണ പെരുമാളിന്റെയും ചാത്തപുരം പ്രസന്നമഹാഗണപതിയുടെയും രഥാരോഹണം നടക്കും.