/kalakaumudi/media/media_files/2025/11/25/k-jayakuma-2025-11-25-15-44-05.jpg)
പത്തനംതിട്ട :ശബരിമലയിലെ അന്നദാനത്തിൽ പായസത്തോടുകൂടിയ കേരള സദ്യ നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു .
എരുമേലിയിൽ സ്പോട്ട് ബുക്കിം​ഗ് അനുവദിക്കുമെന്നും ശബരിമല മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാനായി ​യോ​ഗം വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസംബർ 18ന് ബോർഡ് അവലോകന യോ​ഗം ചേരും. ശബരിമലയിലെ ക്രമീകരണങ്ങൾ അവലോകനം ചെയ്തു.
ആദ്യ ദിവസങ്ങളിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ തീർത്ഥാടകരുടെ വരവ് നിയന്ത്രണവിധേയമായതോടുകൂടി പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു .
പോലീസും ദേവസ്വവും തമ്മിലുള്ള ഏകീകരണം മെച്ചപ്പെട്ടുവെന്നും കെ ജയകുമാർ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
