/kalakaumudi/media/media_files/2025/11/24/ldf-2025-11-24-19-34-47.jpg)
കോതമംഗലം: എൽ.ഡി.എഫിന്റെ വികസനമുന്നേറ്റ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനം ഇന്ന് ആരംഭിക്കും. ജോസ് കെ. മാണി നയിക്കുന്ന മദ്ധ്യമേഖലാ യാത്രയ്ക്ക് കോതമംഗലത്ത് ജില്ലയിലെ ആദ്യസ്വീകരണം നൽകും. പൈങ്ങോട്ടൂർ, പോത്താനിക്കാട് വഴി വൈകിട്ട് അഞ്ചിന് എത്തിച്ചേരുന്ന ജാഥയെ ഗാന്ധിസ്‌ക്വയറിൽനിന്ന് വാദ്യമേളങ്ങളടേയും കലാരൂപങ്ങളുടേയും അകമ്പടിയോടെ വരവേൽക്കും. തുടർന്ന് പ്രകടനം. മുനിസിപ്പൽ ഓഫീസിന് സമീപത്താണ് സമ്മേളനവേദി.
ജോസ് കെ.മാണിക്ക് പുറമെ കെ.കെ. ശൈലജ, പി.കെ. ബിജു, പി.പി. സുനീർ, സാബു ജോർജ്, സുഭാഷ് പുഞ്ചക്കോട്ടിൽ, ഡോ. വർഗീസ് ജോർജ്, മാത്യൂസ് കോലഞ്ചേരി, കെ.ജി. പ്രേംജിത്ത്, ഫ്രാൻസിസ് തോമസ്, എം.എ. ലത്തീഫ്, ബിനോയി ജോസഫ് തുടങ്ങിയവർ സംസാരിക്കും.
സ്വീകരണത്തിന് വിപുലമായ ഒരുക്കങ്ങളായെന്ന് സംഘാടകസമിതി ചെയർമാൻ പി.ടി. ബെന്നി, കൺവീനർ ആർ. അനിൽകുമാർ എന്നിവർ അറിയിച്ചു.
നാളെ രാവിലെ വിവിധ മേഖലകളിലെ പ്രമുഖവ്യക്തികളുമായി ജോസ് കെ. മാണി കൂടിക്കാഴ്ച നടത്തും. നാളത്തെ ആദ്യ സ്വീകരണസമ്മേളനം മുവാറ്റുപുഴയിൽ നടക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
