മഹാമാഘ മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ സമാപനം

സമാപന ദിവസം അപൂർവ ആത്മീയ സംഗമത്തിനായിരുന്നു ഭാരതപ്പുഴയുടെ മണൽപ്പരപ്പ് സാക്ഷ്യം വഹിച്ചത്.18 ദിവസങ്ങളിലായി, 20 ലക്ഷത്തിലധികം ഭക്തർ പങ്കെടുത്ത ചടങ്ങുകൾക്കാണ് ചൊവ്വാഴ്ച പരിസമാപ്തിയായത്

author-image
Devina
New Update
thiruna

മലപ്പുറം: കേരളത്തിന്റെ കുംഭമേള എന്ന പേരിൽ മലപ്പുറം തിരുന്നാവായയിൽ അരങ്ങേറിയ മഹാമാഘ മഹോത്സവത്തിന് ഭക്തിനിർഭരമായ സമാപനം. 18 ദിവസങ്ങളിലായി, 20 ലക്ഷത്തിലധികം ഭക്തർ പങ്കെടുത്ത ചടങ്ങുകൾക്കാണ് ചൊവ്വാഴ്ച പരിസമാപ്തിയായത്.

സമാപന ദിവസം അപൂർവ ആത്മീയ സംഗമത്തിനായിരുന്നു ഭാരതപ്പുഴയുടെ മണൽപ്പരപ്പ് സാക്ഷ്യം വഹിച്ചത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ഹിന്ദു സന്യാസിമാും സമാപന ദിവസം തിരുനാവായയിൽ ഒത്തുകൂടി.

 കാശിയിലെ നാഗ സന്യാസിമാർ ഉൾപ്പെട്ട ഇരുന്നൂറോളം വരുന്ന സന്യാസിമാരെ പ്രത്യേക യതിപൂജയോടെയാണ് സ്വാഗതം ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ മഹാമണ്ഡലേശ്വര സ്വാമി ആനന്ദവനം ഭാരതി സന്യാസിമാരെ സ്വാഗതം ചെയ്‌തോടെയാണ് സമാപന ചടങ്ങുകൾ ആരംഭിച്ചത്. സന്യാസിമാരും ഭക്തരും ജുന അഖാരയിലെ അംഗങ്ങളും ഭാരതപ്പുഴയിൽ പുണ്യസ്‌നാനം നടത്തി.

ആയിരക്കണക്കിന് ഭക്തർക്ക്, യതിപൂജയ്ക്ക് സാക്ഷിയായി. ചൊവ്വാഴ്ച വൈകുന്നേരം കാശിയിൽ നിന്നുള്ള പണ്ഡിറ്റുകൾ നടത്തിയ നിളാ ആരതിയോടെയാണ് ജനുവരി 16 ന് ആരംഭിച്ച മഹാമഘ മഹോത്സവത്തിന് സമാധാനമായത് .